Breaking

Monday, May 18, 2020

വൈക്കത്ത് കനത്തകാറ്റില്‍ വ്യാപക നാശനഷ്ടം; നൂറോളം വീടുകള്‍ തകര്‍ന്നു

വൈക്കം: ശക്തമായ കാറ്റിലും മഴയിലും വൈക്കത്തും സമീപ പ്രദേശത്തും വ്യാപക നാശം. മരംവീണ് നൂറിലധികം വീടുകൾ തകർന്നു. നൂറോളം വൈദ്യുതിപോസ്റ്റുകളും തകർന്നു. വൈക്കം ടൗൺ, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശത്തുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്. വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മരം മുറിച്ചുനീക്കാൻ ഏറെ പാടുപെട്ടാണ് അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്. വൈദ്യുതിപോസ്റ്റുകളും ട്രാൻസ്ഫോറർമറുകളും തകർന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. കൃഷികൾ നശിച്ചു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ വലിയകവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ ഭാഗം തകർന്നുവീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തൽ, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേൽക്കൂരയിലെ ഓടുകൾ വ്യാപകമായി പറന്നുപോയി. ഞായറാഴ്ച വൈകീട്ടോടെ ആഞ്ഞുവീശിയ മഴ രണ്ടുമണിക്കൂറിലേറെ നീണ്ടിരുന്നു. കോട്ടയം ജില്ലയിലെ വിവിധ മേഖലയിൽ വ്യാപക നാശംവിതച്ചിട്ടുണ്ട്. കൃഷി നാശവും ഉണ്ടായി. തകർന്ന വീടുകളും മറ്റും ജനപ്രതിനിധകളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3g13qP5
via IFTTT