Breaking

Monday, May 11, 2020

ഖത്തർ എയർ ഇന്ത്യക്ക് അനുമതി നിഷേധിച്ച സംഭവം; ഇന്ത്യ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന

ദുബായ് : കഴിഞ്ഞ ദിവസംഎയർ ഇന്ത്യ വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നത് ഇന്ത്യ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. കേന്ദ്ര സർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് അനുമതി നിഷേധിച്ചെതെന്നാണ് റിപ്പോർട്ടുകൾ. ഒഴിപ്പിക്കൽ സ്വഭാവത്തിലുള്ള വിമാന സർവീസാണ് എയർ ഇന്ത്യയുടേതെന്നും അതിനാൽ സൗജന്യമായാണ് ആളുകളെ നാട്ടിലെത്തിക്കുന്നതെന്ന് കേന്ദ്രസർക്കാർ ഖത്തറിനെ അറിയിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇതനുസരിച്ച് വിമാനത്താവളവുമായി ബന്ധപ്പെട്ട പലതരം ഫീസുകളിൽ എയർ ഇന്ത്യ ഇളവുകൾ നേടുകയും ചെയ്തു. എയർപോർട്ട് പാർക്കിങ്ങ് ഫീസ് ഉൾപ്പെടെയുള്ളവയിൽ ആണ് എയർ ഇന്ത്യയ്ക്ക് ഇളവുകൾ ലഭിച്ചത്. ഇതനുസരിച്ച് വന്ദേഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ആദ്യ വിമാനം കഴിഞ്ഞ ദിവസം ദോഹയിൽ നിന്ന് സർവീസ് നടത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഇതൊരു സൗജന്യയാത്രയല്ല. മടങ്ങിപ്പോകുന്ന യാത്രക്കാരിൽനിന്ന് ഏകദേശം 700 റിയാലോളം ഈടാക്കുന്നുണ്ടെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർക്ക് മനസിലായത്. ഇതോടെഇത്തരത്തിൽ ആളുകളിൽ നിന്ന് പണം ഈടാക്കി നടത്തുന്ന യാത്രയ്ക്ക് ഇളവുകൾ നൽകേണ്ടതില്ലെന്ന് വിമാനത്താവളം നിലപാടെടുത്തു. ഇതോടെയാണ് എയർ ഇന്ത്യക്ക് ഖത്തർ അനുമതി നിഷേധിച്ചത്. ഇനി ഇത്തരത്തിൽ ഇളവുകൾ നൽകാൻ കഴിയില്ലെന്ന് ഖത്തർ ഇന്ത്യയെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ച മുതൽ ഖത്തറിൽ നിന്ന് വിമാന സർവീസുകൾ ഉണ്ടായിരിക്കും എന്നാൽ ഇളവുകൾ അനുവദിക്കില്ല. ഗൾഫിലെ നിരവധി രാജ്യങ്ങൾ ഇന്ത്യക്കാരെ സൗജന്യമായി സ്വദേശങ്ങളിലേക്കെത്തിക്കാമെന്ന് പറഞ്ഞിരുന്നു. അപ്പോഴും എയർ ഇന്ത്യ 15000 രൂപ ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് പ്രവാസികളെ നാട്ടിലെത്തിക്കുന്നത്. ഗൾഫിലെ വിമാന കമ്പനികൾ സർവീസ് നടത്താമെന്ന് പറയുമ്പോഴും ഇന്ത്യ ഇതുവരെ അനുമതിനൽകിയിട്ടില്ല. എന്നാൽ സാങ്കേതിക തകരാറാണ് സർവീസ് റദ്ദാക്കാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്. Content Highlight: Qatar refuses permission for Air India after misleading


from mathrubhumi.latestnews.rssfeed https://ift.tt/3dyj6Y9
via IFTTT