ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയിൽവേ പുറത്ത് വിട്ടു. ന്യൂഡൽഹിയിൽ നിന്ന് മുംബൈ, ബാംഗ്ലൂർ, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സർവീസ് ആണ് ഉണ്ടായിരിക്കുക. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച ഡൽഹിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. ആഴ്ചയിൽമൂന്ന് രാജധാനി സർവീസുകളാണ്ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. നേരത്തെ ഹസ്രത്ത് നിസാമുദീനിൽ നിന്നാരംഭിച്ചിരുന്ന രാജധാനി സർവീസുകൾ ഇത്തവണ ന്യൂഡൽഹിയിൽ നിന്നായിരിക്കും പുറപ്പെടുക. മെയ് 12 മുതലുള്ള ട്രെയിൻ സർവീസുകൾ 1. ഹൗറ - ന്യൂഡൽഹി(ദിവസേന)- മെയ് 12 2. ന്യൂഡൽഹി- ഹൗറ(ദിവസേന)- മെയ്13 3. രാജേന്ദ്രനഗർ- ന്യൂഡൽഹി(ദിവസേന)-മെയ് 12 4. ന്യൂഡൽഹി- രാജേന്ദ്രനഗർ(ദിവസേന)- മെയ്13 5. ന്യൂഡൽഹി-ദീബ്രുഗഡ്(ദിവസേന)- മെയ് 12 6. ദീബ്രുഗഡ് -ന്യൂഡൽഹി(ദിവസേന)- മെയ്14 7. ന്യൂഡൽഹി- ജമുതാവി(ദിവസേന)- മെയ് 12 8. ജമുതാവി- ന്യൂഡൽഹി(ദിവസേന)- മെയ്13 9. ബെഗളൂരു- ന്യൂഡൽഹി(ദിവസേന)- മെയ് 12 10.ന്യൂഡൽഹി-ബെഗളൂരു-(ദിവസേന) മെയ്14 11.ന്യൂഡൽഹി-തിരുവനന്തപുരം(ചൊവ്വ,ബുധൻ,ഞായർ) 12.തിരുവനന്തപുരം-ന്യൂഡൽഹി(ചൊവ്വ,വ്യാഴം,വെള്ളി)മെയ്് 15 13.ന്യൂഡൽഹി- ചെന്നൈ- (ബുധൻ,വെള്ളി)മെയ്13 14.ചെന്നൈ- ന്യൂഡൽഹി(വെള്ളി,ഞായർ)മെയ്15 15.ന്യൂഡൽഹി -ബിലാസ്പുർ-(വ്യാഴം,ശനി)മെയ് 12 16.ബിലാസ്പൂർ-ന്യൂഡൽഹി- (തിങ്കൾ,വ്യാഴം)- മെയ്14 17.റാഞ്ചി-ന്യൂഡൽഹി- (വ്യാഴം,ഞായർ)- മെയ്14 18.ന്യൂഡൽഹി-റാഞ്ചി-(ബുധൻ,ശനി) -മെയ്12 19.ന്യൂഡൽഹി-മുംബൈ (ദിവസേന)-മെയ്13 20.മുംബൈ -ന്യൂഡൽഹി(ദിവസേന)-മെയ്12 21.ന്യൂഡൽഹി- അഹമ്മദാബാദ്(ദിവസേന)-മെയ്13 22.അഹമ്മദാബാദ്-ന്യൂഡൽഹി(ദിവസേന)-മെയ്12 23.ന്യൂഡൽഹി-അഗർത്തല(ബുധൻ)-മെയ്20 24.അഗർത്തല- ന്യൂഡൽഹി- (തിങ്കൾ)-മെയ്18 25.ന്യൂഡൽഹി-ഭുവനേശ്വർ(ദിവസേന)- മെയ്്14 26.ഭുവനേശ്വർ-ന്യൂഡൽഹി-(ദിവസേന)- മെയ്്13 27.ന്യൂഡൽഹി-മഡ്ഗാവ് -(വെള്ളി,ശനി)-മെയ് 15 28.മഡ്ഗാവ്-ന്യൂഡൽഹി-(തിങ്കൾ,ഞായർ)-മെയ് 17 29.ന്യൂഡൽഹി-സെക്കന്തരാബാദ്-(ഞായർ)-മെയ് 17 30.സെക്കന്തരാബാദ്-ന്യൂഡൽഹി-(ബുധൻ)-മെയ് 20 കൊങ്കൺ പാത വഴി കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ,ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗലാപുരം, ഉടുപ്പി, കാർവാർ,മഡ്ഗാവ്, സവന്ത് വാടിറോഡ്, രത്നഗിരി, പൻവേൽ, വാസൈ റോഡ്, വഡോദര, കോട്ട തുടങ്ങിയ സ്റ്റേഷനുകളിലൂടെ തീവണ്ടി കടന്നു പോകും. ഇന്ന് വൈകിട്ട് നാല് മണി മുതൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ കൗണ്ടറുകൾ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റുകളോ ആർ.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണമുൾപ്പടെയുള്ള നിബന്ധനകൾ യാത്രക്കാർ പാലിക്കണം. കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുൻപായി ശരീരോഷ്മാവ് പരിശോധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3fC8dXg
via
IFTTT