Breaking

Friday, May 15, 2020

പുതുതായി എട്ടുപേർക്ക് കോവിഡ്; ഗോവയ്ക്ക് ഗ്രീൻസോൺ പദവി നഷ്ടപ്പെട്ടു

പനജി: ഗോവയിൽ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രീൻ സോൺ എന്ന പദവി ഗോവയ്ക്ക് നഷ്ടമായി.കഴിഞ്ഞ ദിവസം മുംബൈയിൽ നിന്ന് ഗോവയിൽ മടങ്ങിയെത്തിയ അഞ്ചംഗ ഗോവൻ കുടുംബത്തിന് റാപ്പിഡ് പരിശോധനയിൽത്തന്നെ കോവിഡ് 19 പോസിറ്റീവായിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ രണ്ടാമത്തെ ടെസ്റ്റിലും ഇവരുടെ ഫലം പോസിറ്റീവായി. ഇവരെയെല്ലാം ചികിത്സയിൽ പ്രവേശിപ്പിച്ചു. ഈ സംഘം യാത്ര ചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ നിന്ന് ഗോവയിൽ വന്ന ഒരു ഡ്രൈവർ ആണ് ഏഴാമത്തെ രോഗി. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റാളുകളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുമെന്നും മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.മുംബൈ വഴി ഗോവയിൽ വന്ന കപ്പൽ ജീവനക്കാരനാണ് കോവിഡ് പോസിറ്റീവായ എട്ടാമൻ. പതിന്നാല് ദിവസം മുൻപ് ഇയാളെ പരിശോധിച്ചപ്പോൾ നെഗറ്റീവായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3fRTOX6
via IFTTT