Breaking

Thursday, May 14, 2020

ദുബായില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബായ്: നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ദുബായിൽ പത്തു വർഷത്തെ ഗോൾഡൻ വിസ നൽകും. കോവിഡ് പ്രതിരോധ പോരാട്ടത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചതിനാണ് ദുബായ് ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കായി ഈ ആദരം നൽകുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് നിർദ്ദേശങ്ങൾ നൽകി. Content Highlight: Ten-year Golden visa for health workers in Dubai


from mathrubhumi.latestnews.rssfeed https://ift.tt/3cvWYxD
via IFTTT