Breaking

Monday, May 11, 2020

ഷീ ടാക്‌സി ഇന്നുമുതൽ കേരളമാകെ

തിരുവനന്തപുരം: സംസ്ഥാന സാമൂഹികനീതി വനിതാ ശിശുവികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഷീ ടാക്‌സി സേവനം തിങ്കളാഴ്ചമുതൽ കേരളത്തിലുടനീളം ലഭ്യമാകും. ജെൻഡർ പാർക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് ഫെഡറേഷൻ, ഗ്ലോബൽ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.സേവനത്തിനായി 7306701400, 7306701200 എന്നീ കോൾസെന്റർ നമ്പറുകളിൽ ബന്ധപ്പെടാം. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് http://www.myshetaxi.in/’myshetaxi.in എന്ന വെബ്‌സൈറ്റിലോ shetaxi driver എന്ന ആപ്പിലോ രജിസ്റ്റർ ചെയ്യാം.


from mathrubhumi.latestnews.rssfeed https://ift.tt/3cnuqGz
via IFTTT