Breaking

Tuesday, May 12, 2020

ലോക്ക്ഡൗണില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അന്നമൂട്ടി ഒരമ്മ, പ്രചോദനമെന്ന് മുഹമ്മദ് കൈഫ്

ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ നടപ്പിലാക്കിയ ലോക്ക് ഡൗൺ മൂലം ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്നവരാണ് കുടിയേറ്റ തൊഴിലാളികൾ. ഭരണകൂടവും സംവിധാനങ്ങളും മനഃപൂർവം ഇവരുടെ പ്രയാസങ്ങൾക്കുനേരെ കണ്ണടക്കുമ്പോൾ വിശക്കുന്ന ഈ തൊഴിലാളികൾക്ക് അന്നമൂട്ടുകയാണ തമിഴ്നാട്ടിലെ കെ. കമലത്താൾ എന്ന വയോധിക. കഴിഞ്ഞ 30 വർഷമായി വെറും ഒരുരൂപയ്ക്കാണ് കമലത്താൾ തന്റെ കടയിൽ ഇഡലി വിറ്റിരുന്നത്. ലോക്ക് ഡൗൺ നടപ്പിലായതോടെ ഇവരുടെ സമീപത്തുള്ള ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചെങ്കിലും വിശക്കുന്നവർക്ക് വേണ്ടി കമലത്താൾ ഇഡലി ഉണ്ടാക്കിക്കൊണ്ടേയിരുന്നു. ലാഭനഷ്ടങ്ങളുടെ കണക്കുനോക്കാതെ ഇവർ നടത്തുന്ന സേവനം കൈയിൽ മതിയായ പണമില്ലാതെ ഭക്ഷണത്തിന് വകയില്ലാതെ കുടുങ്ങിയ തൊഴിലാളികൾക്ക് അനുഗ്രഹമാവുകയാണ്. പ്രതിസന്ധിക്കിടയിലും കമലത്താൾ കാണിക്കുന്ന ഈ സഹജീവി സ്നേഹത്തെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് രംഗത്തുവന്നു. കമലത്താളിന്റെ സേവനം പ്രചോദനപരമാണെന്ന് അവരേപ്പറ്റി വിശദീകരിച്ച് കൈഫ് ട്വീറ്റ് ചെയ്തു. 85-ാമത്തെ വയസിലും ലോക്ക് ഡൗണിനെ അവഗണിച്ച് ഒരു രൂപയ്ക്ക് ഇഡലി വിൽക്കുന്നതിന് കമലത്താൾ പറയുന്നത് ഒരേയൊരു കാരണമേയുള്ളു- നിരവധി തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത് . K Kamalathal ji, an 85-year-old woman, from Tamil Nadu who is selling idlis for just ₹1 for the last 30 years. Even in the lockdown, despite the losses, she says, “Many migrant labourers are stuck here.” Her selfless service is an inspiration !🙏🏼 pic.twitter.com/jtH1TQRiU0 — Mohammad Kaif (@MohammadKaif) May 11, 2020 Content Highlights:The 85-year-old woman is selling idlis for just Re 1 from the last 30 years. And even in the lockdown


from mathrubhumi.latestnews.rssfeed https://ift.tt/2yFYsqu
via IFTTT