ഭോപ്പാൽ: സിനിമയിലെ സാഹസികരംഗം അനുകരിച്ച് പ്രകടനം നടത്തിയ പോലീസ് സബ് ഇൻസ്പെക്ടർക്ക് താക്കീതും പിഴയും. മധ്യപ്രദേശിലെ ദമോഹ് സ്റ്റേഷൻ ചാർജുണ്ടായിരുന്ന എസ് ഐ മനോജ് യാദവാണ് സിനിമാരംഗം അനുകരിച്ച് വെട്ടിലായത്. എസ്ഐയുടെ സാഹസികപ്രകടനത്തിന്റെ വീഡിയോ വൈറലായെങ്കിലും കക്ഷി പുലിവാല് പിടിച്ചുവെന്നതാണ് സത്യം. അജയ് ദേവഗൺ മുഖ്യവേഷത്തിലെത്തിയ ഫൂൽ ഓർ കാണ്ടെ(1991)യിലെ ഒരു രംഗമാണ് മനോജ് യാദവ് അനുകരിച്ചത്. റോഡിലൂടെ തൊട്ട് തൊട്ട് ഒരേ വേഗത്തിൽ നീങ്ങുന്ന രണ്ട് ഹോണ്ട കാറുകൾക്ക് മുകളിൽ രണ്ടു കാലുകൾ വെച്ച്, പോലീസ് യൂണിഫോമിൽ കൂളിങ് ഗ്ലാസ് വെച്ച് അടിപൊളി പോസിലാണ് മനോജ് യാദവ്. കാറുകൾ നീങ്ങുന്നതിനിടെ എസ്ഐയുടെ വക ഫ്ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്. വീഡിയോയ്ക്ക് അകമ്പടിയായി അജയ് ദേവ്ഗന്റെ തന്നെ സിങ്കം സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറുമുണ്ട്. (ഫൂൽ ഓർ കാണ്ടെയിൽ കോളേജിലേക്ക് നായകൻ കടന്നു വരുന്ന രംഗത്ത് രണ്ട് ബൈക്കുകളിലാണ് പ്രകടനം). Actor नही, Sub Inspector है ... !!! #MadhyaPradesh के दमोह जिले के एक सब इंस्पेक्टर 👇🏼 का वीडियो ! एसपी ने दिए जांच के आदेश... pic.twitter.com/P2mMQy3Bnx — Supriya Bhardwaj (@Supriya23bh) May 11, 2020 നടനല്ല, സബ് ഇൻസ്പെക്ടറാണ്...!!എന്ന അടിക്കുറിപ്പോടെ സുപ്രിയ ഭരദ്വാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ 77,000 ലധികം പേർ കണ്ടുകഴിഞ്ഞു. എസ് ഐയുടെ പ്രകടനത്തെ കുറിച്ച് അന്വേഷിക്കാൻ എസ്പി ഉത്തരവിട്ടു എന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. നിരവധി പേർ പ്രകടത്തെ അഭിനന്ദിച്ചു. എന്നാൽ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്റെ ഇത്തരത്തിലുള്ള പ്രവർത്തികൾ ന്യായീകരിക്കാവുന്നതല്ലെന്ന കമന്റുമായി ഭൂരിഭാഗവും രംഗത്തെത്തി. സാഗർ ഇൻസ്പെക്ടർ ജനറൽ ജനറൽ അനിസൽ ശർമ വിഷയം ഗൗരവമായി തന്നെയെടുത്തു. മനോജിനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2SViUKQ
via
IFTTT