Breaking

Tuesday, May 12, 2020

കോവിഡ് രോഗലക്ഷണം; തിങ്കളാഴ്ച രാത്രിയെത്തിയ പ്രവാസികളില്‍ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കേരളത്തിലെത്തിയ പ്രവാസികളിൽ ആറ് പേരെ കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്റൈനിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്കും ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ രണ്ട് പേർക്കുമാണ് രോഗലക്ഷണമുള്ളത്. കരിപ്പൂരിൽ ഇറങ്ങിയവരിൽ രോഗലക്ഷണം പ്രത്യക്ഷത്തിൽ കണ്ട നാല് പേരെയും മറ്റുയാത്രക്കാർക്കൊപ്പം പ്രവേശിപ്പിക്കാതെ റൺവേയിൽ ആംബുലൻസ് എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ കോഴിക്കോട് സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ രണ്ട് യാത്രക്കാർക്കും രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി ദോഹ വിമാനം ബുധനാഴ്ച എത്തും കഴിഞ്ഞദിവസം റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ബുധനാഴ്ച പുലർച്ചെ എത്തും.ഇന്ത്യൻ സമയം രാത്രി ഏഴിന് ഖത്തറിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40-ഓടെ തിരുവനന്തപുരത്തെത്തും. ചൊവ്വാഴ്ച പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി രണ്ട് വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. എയർഇന്ത്യ എകസ്പ്രസ് കൊച്ചി-സിങ്കപ്പൂർ-ബെംഗളുരു-കൊച്ചി സർവീസ് നടത്തും. രാത്രി 10.50-നാണ് വിമാനം കൊച്ചിയിൽ മടങ്ങിയെത്തുന്നത്. എയർഇന്ത്യ വിമാനം ദമാം-കൊച്ചി സർവീസ് നടത്തും. രാത്രി എട്ടരയ്ക്ക് വിമാനം കൊച്ചിയിലെത്തും. Content Highlights:Four of the NRIs who arrived yesterday from Bahrain had covid 19 symptoms


from mathrubhumi.latestnews.rssfeed https://ift.tt/3bnOp6w
via IFTTT