Breaking

Thursday, September 3, 2020

പ്രധാനമന്ത്രിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു, പണം സംഭാവന ചെയ്യാന്‍ ആഹ്വാനം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരിൽ ബിറ്റ്കോയിൻ വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകൾ മോദിയുടെ ട്വിറ്റർ പേജിൽ വരികയും ഇത് ശ്രദ്ധയിൽ പെട്ടതോടെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു. കോവിഡ് -19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റിൽ പറയുന്നത്. മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് ആണ്. മാത്രമല്ല 25 ലക്ഷംആളുകൾ ഫോളോ ചെയ്യുന്നുമുണ്ട്. സംഭവത്തിൽ ടിറ്റർ അന്വേഷണം ആരംഭിച്ചു. മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്നാണ് ട്വിറ്റർ വക്താവ് പറയുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാൻ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചതായും ട്വിറ്റർ അറിയിച്ചു Content Highlights:The Twitter account, which is linked to Prime Minister Narendra Modi's personal website, appeared to have been hacked as cryptic tweets were posted on Thursday.


from mathrubhumi.latestnews.rssfeed https://ift.tt/2GgO3om
via IFTTT