കോഴിക്കോട് : വിദ്യാര്‍ത്ഥികളുടെ മനഃശാസ്ത്രം മനസ്സിലാക്കി അധ്യാപനം നടത്താനും ആധുനിക യുഗത്തോട് സംവദിക്കാനാകും വിധം മദ്റസാധ്യാപകര്‍ പരിശീലനം നേടണമെന്നും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈ രംഗത്ത് മാതൃകാപരമായ സേവനമാണ് നിര്‍വ്വഹിക്കുന്നതെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. എസ്. ജെ. എം സെന്‍ട്രല്‍ കമ്മിറ്റി നടപ്പിലാക്കുന്ന നൂറുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മുഅല്ലിം എംപവര്‍മെന്‍റ് ട്രെയ്നിംഗ് സംസ്ഥാനതല ഉദ്ഘാടനം കൊടുവള്ളി സഹ്റാപാര്‍ക്കില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ സ്നേഹസ്പര്‍ശം കെ.കെ അഹ്മദ് കുട്ടി മുസ്ലിയാരും ഉന്നവിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം വി.പി.എം ഫൈസി വില്യാപ്പള്ളിയും ട്രെയ്നേഴ്സിനുള്ള ഡോക്യുമെന്‍റ്സ് വിതരണം എ.പി മുഹമ്മദ് മുസ്ലിയാരും നിര്‍വ്വഹിച്ചു. തെന്നല അബൂഹനീഫല്‍ ഫൈസി, ഡോ അബ്ദുല്‍ അസീസ് ഫൈസി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, ഇ.യഅ്ഖൂബ് ഫൈസി, ഡോ. മുഹമ്മദ് കുഞ്ഞിസഖാഫി കൊല്ലം പ്രസംഗിച്ചു. സയ്യിദ് കുഞ്ഞിസീതി കൊയിലാട്ട്, സി.എം യൂസുഫ് സഖാഫി, ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ, എ.കെ.സി ഫൈസി, വി.വി അബൂബക്കര്‍ സഖാഫി, ഉമര്‍ മദനി സംബന്ധിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സ്വാഗതം പറഞ്ഞു.
from Islamic Media Mission I https://ift.tt/2NGW2xY
via IFTTT