Breaking

Wednesday, May 20, 2020

ഉത്തരേന്ത്യയിൽ കുടുങ്ങിയ മലയാളികളുമായി കേരളത്തിലേക്കുള്ള വണ്ടി ഇന്ന്

ന്യൂഡൽഹി: കേരളത്തിലേക്ക്‌ ഡൽഹിയിൽ നിന്നുള്ള പ്രത്യേക ശ്രമിക് വണ്ടി ബുധനാഴ്ച പുറപ്പെടും. കോവിഡ് അടച്ചിടലിനെ തുടർന്ന് ഡൽഹിയിലും സമീപസംസ്ഥാനങ്ങളിലും കുടുങ്ങിയ വിദ്യാർഥികളടക്കമുള്ള മലയാളികളാണ് വണ്ടിയിലെ യാത്രക്കാർ. 1304 യാത്രക്കാരും നോർക്കയിൽ രജിസ്റ്റർ ചെയ്തവരാണ്.വൈകീട്ട് ആറിന് ന്യൂഡൽഹി സ്റ്റേഷനിൽ നിന്നാണ് വണ്ടി പുറപ്പെടുന്നതെന്ന് അധികൃതർ അറിയിച്ചു. ഡൽഹിക്കു പുറമേ ജമ്മുകശ്മീർ, ഉത്തർപ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾ വണ്ടിയിലുണ്ടാകും. ഇവരുടെ പരിശോധന രാവിലെ പത്തുമുതൽ നടക്കും. ഡൽഹിയിലുള്ളവർക്ക് ജില്ലാടിസ്ഥാനത്തിൽ 12 പരിശോധനാ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരുടെ പരിശോധന നൂഡൽഹിയിലെ കാനിങ് റോഡ് കേരളസ്കൂളിൽ നടക്കും. രോഗമില്ലാത്തവർക്കു മാത്രമാകും യാത്രാനുമതി. രണ്ടു ദിവസത്തെ ഭക്ഷണം, വെള്ളം, മാസ്ക്, സാനിറ്റൈസർ എന്നിവ കൈയിൽ കരുതണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നോർക്കയിൽനിന്ന് സന്ദേശം ലഭിക്കാത്തവർക്ക് യാത്ര ചെയ്യാനാവില്ല. ഓൺലൈനായി പണം അടയ്ക്കാൻ കഴിയാത്തവർക്ക് പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് പണം നൽകാൻ അവസരമുണ്ട്. 975 രൂപയാണ് ടിക്കറ്റു നിരക്ക്. നോൺ എ.സി.യാണ് തീവണ്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2ZgUkbj
via IFTTT