തിരുവനന്തപുരം: ഞായറാഴ്ച സംസ്ഥാനത്ത് പൂർണ ലോക്ഡൗൺ. അവശ്യസേവനങ്ങൾക്കു മാത്രമേ അനുമതിയുണ്ടാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യ സാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമാർജനം നടത്തുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകും. മാധ്യമങ്ങൾക്കും വിവാഹ, മരണച്ചടങ്ങുകൾക്കും നിയന്ത്രണം ബാധകമല്ല. ദേവാലയങ്ങൾപതിവ് നിയന്ത്രണം പാലിക്കണം. ഹോട്ടലുകളിൽ പാർസൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും അനുവദനീയ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്നവർക്കും മാത്രമാകും സഞ്ചാരത്തിനുള്ള അനുവാദം. മറ്റ് അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് റോഡുകൾ വീതം അടയ്ക്കും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകൾവീതം രാവിലെ അഞ്ചുമുതൽ 10 വരെ അടച്ചിടും. കോഴിക്കോട്ട് ബീച്ച്റോഡ്, എരഞ്ഞിപ്പാലം-സരോവരം പാർക്ക് പി.എച്ച്.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്-കോവൂർ റോഡ് എന്നിവയാണ് അടയ്ക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/35K1hmt
via
IFTTT