ലണ്ടൻ: ഉപാധികളോടെ ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ അവസാനിപ്പിക്കാനൊരുങ്ങിപ്രധാനമന്ത്രി ബോറിസ് ജോൺസൺ. ബുധനാഴ്ച മുതൽ ഇംഗ്ലണ്ടിലെ ജനങ്ങൾക്ക് ഉപാധികളോടെ പൊതു നിരത്തിലിറങ്ങാം. വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കാത്തവർക്ക്ഓഫീസിൽ പോയി ജോലി ചെയ്യാമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. അഞ്ച് ഘട്ടങ്ങളുള്ള പുതിയ കോവിഡ് ജാഗ്രതാ സംവിധാനമാണ് ലോക്ക്ഡൗൺ ലഘൂകരണത്തിൽ നടപ്പിലാക്കുന്നത്. "അടുത്ത ഘട്ടമായി ജൂൺ 1 നകം ചില പ്രാഥമിക വിദ്യാലയങ്ങൾ തുറക്കും.ഈ ഘട്ടത്തിൽ കടകൾ തുറക്കുന്നതും ഉൾപ്പെടും" രാജ്യത്തെ അഭിസംബോധന ചെയ്ത് ജോൺസൺ പറഞ്ഞു.എന്നാൽ ശാസ്ത്രീയ പിന്തുണയുണ്ടെങ്കിലേ നടപ്പിലാക്കാനാവൂ എന്നും അദ്ദേഹം അറിയിച്ചു. "പൊതു സ്ഥലങ്ങളും കച്ചവട സ്ഥാപനങ്ങളും അടുത്ത ഘട്ടത്തിൽ തുറക്കും. പക്ഷെ ജൂലൈ ഒന്നിനു മുമ്പ് അത് സംഭവിക്കില്ല.പല ഘട്ടങ്ങളായി ലോക്ക്ഡൗൺ തുറക്കുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം അറിയിച്ചു. "ലോക്ക്ഡൗൺ തുറക്കുന്നതിനുള്ള സമയമായിട്ടില്ല.ഈ ആഴ്ച അതുണ്ടാവില്ല. പകരം നടപടികൾ പരിഷ്കരിക്കുന്നതിനുള്ള ശ്രദ്ധാപൂർവ്വമായ കാര്യങ്ങളാണ് കൈക്കൊള്ളുന്നത്".ലോക്കഡൗൺ നിയമങ്ങൾ ലംഘിക്കുന്നതിനുള്ള പിഴകൾ വർദ്ധിപ്പിക്കുമെന്നും ബോരിസ് ജോൺസൺ അറിയിച്ചു. ലോക്കഡൗണുമായി ബന്ധപ്പെട്ട പുതിയ പരിഷ്കരണങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മാർഗ്ഗനിർദേശങ്ങളുംഇന്ന് പ്രസിദ്ധീകരിക്കും. ഇംഗ്ലണ്ടുകാർക്ക്പാർക്കുകളിലേക്കും ബീച്ചുകളിലേക്കും പോകാൻ അനുവാദമുണ്ടെന്നും അവർ അവിടെയുള്ളപ്പോൾ സാമൂഹിക അകലം പാലിച്ചാൽ മതിയെന്നുമാണ് തീരുമാനം. എന്നാൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഇത് ബാധകമാവില്ല. content highlights:PM Boris Johnson speech unveils conditional plan to reopen society
from mathrubhumi.latestnews.rssfeed https://ift.tt/2yKbrY3
via
IFTTT