തിരുവനന്തപുരം: പ്രളയ ദുരന്തത്തെ കേരള ഒറ്റക്കെട്ടായ് നേരിടുകയാണ്. പ്രതിരോധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീക്ഷയുടേയും പുതുവഴികൾ തേടുകയാണ് യുവത്വം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് റെയിസിങ്ങിനായാണ് കൊച്ചി സ്വദേശിഅനന്തു സുകുമാരൻ മാരത്തോൺ ഓട്ടം പ്രഖ്യാപിച്ചത്. 42 Km ഹൈദരാബാദ് മാരത്തോൺ പൂർത്തീകരിച്ച അനന്തു ഇനി ഓടുന്നത് 161 Km കാർഗിൽ മാരത്തോൺ ആണ്.
കൊച്ചി കപ്പൽ ശാലയിലെ ഉദ്യോഗസ്ഥനാണ് അനന്തു സുകുമാരൻ. പ്രളയ നാൾ മുതൽ തിരുവനന്തപുരത്തേയും എറണാകുളത്തേയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. തിരുവനന്തപുരം മാനവീയം തെരുവിടം കൾച്ചറൽ കളക്ടീവ് സ്ട്രീറ്റ് ലൈബ്രറിയുടെ കളക്ഷൻ സെന്ററിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യ സാധനങ്ങൾ കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് റെയിസിങ്ങിനായി അദ്ദേഹം മാരത്തോൺ ഓട്ടം പ്രഖ്യാപിച്ചത്.
from Anweshanam | The Latest News From India https://ift.tt/2C0AMh7
via IFTTT