Breaking

Friday, May 15, 2020

എയർ ഇന്ത്യയുടെ ആഭ്യന്തരവിമാനങ്ങൾ ‘വന്ദേ ഭാരതി’ൽ ഒഴിപ്പിച്ചവർക്കുമാത്രം

ന്യൂഡൽഹി: 'വന്ദേ ഭാരത്' ദൗത്യത്തിന്റെ ഭാഗമായി വിദേശങ്ങളിൽനിന്ന് എത്തുന്ന ഇന്ത്യക്കാർക്കുവേണ്ടി മാത്രമായി എയർ ഇന്ത്യ ആഭ്യന്തരതലത്തിൽ വിമാനസർവീസുകൾ നടത്തും. വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ ഏതെങ്കിലും ഒരു വിമാനത്താവളത്തിലെത്തുന്നവരെ സ്വന്തം നാടിനടുത്തുള്ള വിമാനത്താവളങ്ങളിലെത്തിക്കാനുള്ള ഫീഡർ വിമാനങ്ങളായിരിക്കും ആഭ്യന്തരതലത്തിൽ സർവീസ് നടത്തുന്നത്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വിമാന സർവീസുകൾ. ഇതനുസരിച്ച് വിവിധ രാജ്യങ്ങളിൽനിന്ന് ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലെത്തുന്ന മലയാളികൾക്ക് കൊച്ചിയിലേക്ക് കണക്ഷൻ വിമാനങ്ങൾ എന്നനിലയിൽ ഫീഡർ വിമാനങ്ങൾ സർവീസ് നടത്തും. മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും സമാനമായി വിമാന സർവീസുകളുണ്ടാകും. ഇതിന്റെ ഭാഗമായി ഈ മാസം 20-ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രണ്ടു വിമാനങ്ങളുണ്ട്. 22, 25, 26, 29 തീയതികളിൽ ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും 28-ന് ഡൽഹിയിൽനിന്ന് കണ്ണൂരേക്കും സർവീസുണ്ട്. അടുത്തമാസം മൂന്നിന് ബെംഗളൂരു-കൊച്ചി വിമാന സർവീസുമുണ്ട്. Content Highlight: Air India plans to operate domestic flights for only Vande Bharat evacuees


from mathrubhumi.latestnews.rssfeed https://ift.tt/2y2BlWA
via IFTTT