തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ കേരളത്തിൽ മടക്കിയെത്തിക്കുന്നതിനുള്ള കോൺഗ്രസിന്റെ പദ്ധതിക്കു തുടക്കമായി. ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി ബെംഗളൂരു ഗാന്ധിഭവനിലെ കെ.പി.സി.സി. ആസ്ഥാനത്തുനിന്നു പുറപ്പെട്ടു. കർണാടക പി.സി.സി. പ്രസിഡന്റ് ഡി.കെ.ശിവകുമാർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കെ.പി.സി.സി.യുടെ അഭ്യർത്ഥനപ്രകാരം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. നാട്ടിലേക്കു വരാൻ ആഗ്രഹിക്കുന്നവർ എൻ.എ.ഹാരിസ് എം.എൽ.എ.യുടെ 969696 9232 എന്ന മൊബൈൽ നമ്പരിലോ infomlanaharis@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിലോ ബന്ധപ്പെടണം. Content highlight: KPCC bus leaves with the Malayalees from Bengaluru
from mathrubhumi.latestnews.rssfeed https://ift.tt/2SWQMXF
via
IFTTT