മൂവാറ്റുപുഴ : “ഇന്ത്യയിലെ ആദ്യ വനിതാ പത്രപ്രവർത്തക ആരാണ് എന്നു ചോദിച്ചാൽ മുംബൈ സ്വദേശി വിദ്യാ മുൻഷി എന്നാണ് ഉത്തരം കിട്ടുക. ഗുജറാത്ത് സ്വദേശി ഹൊമയ് വ്യാരവാലയാണ് ആദ്യ ഇന്ത്യൻ വനിതാ ഫോട്ടോ ജേർണലിസ്റ്റ്. എന്നാൽ മലയാളിയായ ആദ്യ വനിതാ പത്രപ്രവർത്തക ആരാണെന്ന ചോദ്യത്തിന് മൂവാറ്റുപുഴ സ്വദേശി അമ്മിണി ശിവറാം എന്നാണ് ഉത്തരം” - ഇന്നലെ അന്തരിച്ച അമ്മിണി ശിവറാം എന്ന പത്രപ്രവർത്തകയെക്കുറിച്ച് അവരുമായി ആത്മ ബന്ധം സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴയുടെ ചരിത്ര പഠിതാവ് എസ്. മോഹൻദാസ് കുറിച്ച വരികളാണിത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിൽ ബിരുദം പൂർത്തിയാക്കുകയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്ത അമ്മിണി യാദൃച്ഛികമായാണ് ഫ്രീ പ്രസ്സ് ജേർണലിൽ ജോലി നേടുന്നത്. മൂവാറ്റുപുഴ വള്ളക്കാലിപ്പടിക്ക് സമീപം കോഴയ്ക്കാട്ട്തോട്ടം തറവാടാണ് അമ്മിണി ശിവറാമിന്റെ ജന്മഗേഹം. മൂവാറ്റുപുഴ ഗവൺമെന്റ് മോഡൽ െെഹസ്കൂൾ പ്രധാനാധ്യാപകനായിരുന്ന മത്തായി സാറിന്റെ മകൾ. ബിരുദ പഠനത്തിനു ശേഷം ഇന്നത്തെ ബി.എഡിന് തുല്യമായ ബി.ടി. കോഴ്സിന് ചേരാൻ തയ്യാറായി നിന്നിരുന്ന അമ്മിണിയെ മുംബൈയിലെത്തിച്ചത് സഹോദരി ലിസെനാണ്. ഫ്രീ പ്രസ്സ് ജേർണലിന്റെ ഡയറക്ടർ ഇൻ-ചാർജായിരുന്ന എ.ബി. നായരാണ് ഇവരെ പത്രപ്രവർത്തക ജീവിതത്തിലേക്ക് തിരിച്ചുവിട്ടത്. കൊച്ചി രാജ്യത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മന്ത്രി അമ്പാട്ട് ശിവരാമ മേനോന്റെ പുത്രനാണ് അമ്മിണിയുടെ ഭർത്താവ് കെ. ശിവറാം. ഫ്രീ പ്രസ്സ് ജേർണലിൽ ഒപ്പമുണ്ടായിരുന്ന ഇദ്ദേഹത്തോടൊപ്പം ചേർന്നതോടെ അമ്മിണി മത്തായി അമ്മിണി ശിവറാമായി. ബാൽ താക്കറെ, ടി.ജെ.എസ്. ജോർജ്, പി.കെ. രവീന്ദ്രനാഥ്, ജീവിത പങ്കാളിയായി മാറിയ കെ. ശിവറാം എന്നിവർക്കൊപ്പം വളർന്ന് കർമരംഗത്ത് സ്വന്തം െെകയൊപ്പ് ചാർത്തിയാണ് അമ്മിണി ശിവറാം പിൻവാങ്ങിയത്. 2007-ൽ പുറത്തിറങ്ങിയ മൈ ടൗൺ മൈ പീപ്പിൾ എന്ന പുസ്തകത്തിൽ അവർ സ്വന്തം ജീവിതവും കർമരംഗവും വരച്ചിടുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ കൊച്ചി എഡിഷനിൽ ഫ്രീലാൻസറായും അമ്മിണി ശിവറാം എഴുതിയിരുന്നു. അമ്മിണി ശിവറാം തുന്നി അയച്ച സമ്മാനങ്ങൾക്കൊപ്പം രമ്യ മോഹൻദാസ് അഹമ്മദാബാദിൽ നൃത്തവിദ്യാലയം നടത്തുന്ന മകൻ ബിജോയി ആനന്ദ് ശിവറാമിനൊപ്പം ജീവിത സായാഹ്നം ആസ്വദിക്കുകയായിരുന്നു അമ്മിണി. കേരളത്തിൽ വരുമ്പോഴെല്ലാം കൊച്ചിയിലെ ഓർമകൾ ആസ്വദിക്കാനെത്തിയിരുന്നു ഇവർ എന്ന് മോഹൻദാസ് ഓർമിക്കുന്നു. മോഹൻദാസ് എന്ന പേരിന്റെ ആദ്യാക്ഷരങ്ങളായ എം.ഡി. എന്ന് എന്നെഴുതി തനിക്കും ഭാര്യ രമ്യക്കും മകൻ സൂര്യനാരായണനും അവർ തുന്നി അയച്ച സ്വെറ്ററും തൂവാലകളും പുത്തൻ പത്തിന്റേയും അഞ്ചിന്റേയും നോട്ട് കൈനീട്ടമായി െവച്ച മണിപ്പേഴ്സുകളും സ്നേഹാന്വേഷണങ്ങളോടെ വന്ന കത്തുകളും സൂക്ഷിച്ചിട്ടുണ്ട് മോഹൻദാസ്. Content Highlight: Ammini shivaram first woman journalist from Kerala
from mathrubhumi.latestnews.rssfeed https://ift.tt/3dzoQku
via
IFTTT