Breaking

Monday, May 11, 2020

അഞ്ചുദിവസംകൂടി മഴ തുടരും; വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത

തിരുവനന്തപുരം: വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോടുകൂടിയ മഴ വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകൾക്ക് മഞ്ഞജാഗ്രത നൽകിയിട്ടുമുണ്ട്.13-ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മഞ്ഞജാഗ്രത. 14-ന് മലപ്പുറം, കോഴിക്കോട് ജില്ലകൾക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. 14 വരെ വിവിധയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും. അതിനാൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2LiSfmQ
via IFTTT