Breaking

Saturday, May 23, 2020

വൈറസ് പോരാട്ടത്തിലെ നേട്ടങ്ങള്‍ ആഘോഷിച്ച് ചൈന, പുതിയ കോവിഡ് കേസുകളില്ലാത്ത ആദ്യദിനം

ബെയ്ജിങ്: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വൈറസ് പോരാട്ടത്തിലെ വലിയ നേട്ടങ്ങൾ ആഘോഷിച്ചതിന് തൊട്ടുപിന്നാലെ ചൈനയിൽ പുതിയ കേസുകളില്ലാത്ത ദിനം. ശനിയാഴ്ച ചൈനയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. ജനുവരിയിൽ കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ ശേഷം ഇതാദ്യമായാണ് ചൈനയിൽ ഒരു ദിവസം പുതിയ കേസുകളില്ലാത്തത്. മധ്യ ചൈനയിലെ വുഹാൻ നഗരത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെയണ് വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഫെബ്രുവരി പകുതിയോടെ കേസുകൾ നാടകീയമായി കുറഞ്ഞു. തുടർന്ന് രാജ്യം വൈറസിനെ വലിയ തോതിൽ നിയന്ത്രണത്തിലാക്കി. 140 കോടിജനസംഖ്യയുള്ള രാജ്യത്ത് മരണനിരത്ത് ഔദ്യോഗികമായി 4634 ആണ്. വളരെ ചെറിയ രാജ്യങ്ങളിലെ മരണസംഖ്യയേക്കാൾ വളരെ കുറവാണിത്. ചൈന പുറത്തുവിട്ട മരണസംഖ്യയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം ഉയർന്നിട്ടുണ്ട്. കൂടാതെ ചൈന അന്താരാഷ്ട്ര സമൂഹവുമായി എത്രമാത്രം വിവരങ്ങൾ പങ്കിട്ടിട്ടുണ്ടെന്ന ചോദ്യവും അമേരിക്കയുൾപ്പെടെ ഉയർത്തുന്നുണ്ട്. ചൈനയുടെ പാർലമെന്റ് നാഷണൽ പീപ്പിൾസ് കോൺഗ്രസ് ആരംഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നേട്ടം. കോവിഡ് പ്രതിരോധത്തിൽ രാജ്യം തന്ത്രപരമായ നേട്ടങ്ങൾ കൈവരിച്ചതായി പ്രധാനമന്ത്രി ലീ കെക്വിയാങ് പറഞ്ഞു. എന്നിരുന്നാലും, രാജ്യം ഇപ്പോഴും കനത്ത വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. Content Highlights: China reports no new Covid-19 cases for first time


from mathrubhumi.latestnews.rssfeed https://ift.tt/2LVFWgs
via IFTTT