മുംബൈ: സ്വകാര്യ ആശുപത്രി അധികൃതരുമായി ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിൽ സ്വകാര്യആശുപത്രികളിലേയും നഴ്സിങ് ഹോമുകളിലേയും 80 ശതമാനം കിടക്കകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര സർക്കാർ വ്യാഴാഴ്ച രാത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികളിലെ സൗകര്യം കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് രോഗികൾക്കായി മിതമായ നിരക്കിൽ ചികിത്സ ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് 19 കേസും മഹാരാഷ്ട്രയിലാണ്. 41,642 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വകാര്യ ആശുപത്രികളുടെ ചികിത്സാസൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ മുംബൈയിൽ മാത്രം 4,400 കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് ലഭിക്കും. മുംബൈയിലെ പ്രമുഖ ആശുപത്രികളായ എച്ച്എൻ റിലയൻസ്, ലീലാവതി, ബ്രീച്ച് കാൻഡ്, ജസ് ലോക്ക്, ബോംബെ ഹോസ്പിറ്റൽ, ഭാട്ടിയ, നാനാവതി, ഫോർട്ടിസ്, പിഡി ഹിന്ദുജഎന്നീ ആശുപത്രികളാണ് ഇതിനായി സർക്കാർ ഏറ്റെടുക്കുന്നത്. ആശുപത്രികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രമുണ്ടായിരിക്കും. ഒഴിവുള്ള ആശുപത്രികളിലേക്ക് രോഗികളെ അയക്കും. ഐസൊലേഷൻ വാർഡിൽ 4,000 രൂപയും ഐസിയുവിൽ 7,500 രൂപയും വെന്റിലേറ്ററിനായി 9,000 രൂപയും രോഗിയിൽ നിന്ന് ഈടാക്കും. പരിശോധനകൾ ഉൾപ്പെടെയുള്ള മൊത്തം ചികിത്സാചെലവും ഈ തുകയിൽ ഉൾപ്പെടും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്ററിനായി കോവിഡ് രോഗിയിൽ നിന്ന് 40,000 മുതൽ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. സർക്കാർ നിശ്ചയിക്കുന്ന തുകയിൽ നിന്ന് മരുന്നുകൾക്കോ ഉപകരണങ്ങൾക്കോ സ്വകാര്യആശുപത്രികൾക്ക് അധിക തുക ഈടാക്കാൻ കഴിയില്ല. സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള ഉഭയകക്ഷി കരാറിൽ ഉൾപ്പെടുത്താനോ ചികിത്സാചെലവ്അമിതമായി ഈടാക്കാനോ സ്വകാര്യ ആശുപത്രികൾക്ക് സാധ്യമല്ലെന്ന് സർക്കാർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലേയും നഴ്സിങ് ഹോമുകളിലേയും 80 ശതമാനം ചികിത്സാസൗകര്യം സർക്കാർ നിശ്ചയിച്ച് തുകയിൽ ലഭ്യമാക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാർ കൃത്യമായി സേവനത്തിനെത്തിച്ചേരണമെന്നും സർക്കാർ നിഷ്കർച്ചിട്ടുണ്ട്. സർക്കാർ ഏറ്റെടുത്ത 80 ശതമാനത്തിനും ബാക്കിയുള്ള 20 ശതമാനത്തിനും ചികിത്സാസൗകര്യത്തിൽമാറ്റങ്ങൾ പാടില്ലെന്നും സൂചിപ്പിച്ചിരിക്കുന്നു. 80 ശതമാനത്തിൽ ഉൽപ്പെടുന്ന കിടക്കകളുടെ കൃത്യമായ കണക്കുകൾ ഓരോ മുൻസിപ്പൽ കോർപററേഷനുകൾ പരിശോധിക്കുമെന്ന് ഡോ. സുധാകർ ഷിൻഡേ അറിയിച്ചു. സർക്കാരിന്റെ തീരുമാനവുമായി സഹകരിക്കുമെന്ന് സ്വകാര്യആശുപത്രി അധികൃതർ വ്യക്തമാക്കി. പുതിയ ചികിത്സാനിരക്കിനനുസരിച്ച് സൗകര്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ഇതിനായി ഡോക്ടർമാരുടെ കൺസൾട്ടിങ് ഫീസ് ഉൽപ്പെടെയുള്ളവയിൽ കുറവ് വരുത്തേണ്ടതുണ്ടെന്നും വിവരം ഡോക്ടർമാരെ ധരിപ്പിച്ചതായും ലീലാവതി ആശുപത്രിയിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. വി രവിശങ്കർ വ്യക്തമാക്കി. ആശുപത്രി ജീവനക്കാർക്കായി ആശുപത്രികൾക്ക് സമീപം താമസസൗകര്യം ഒരുക്കി നൽകാൻ മുൻസിപ്പാലിറ്റികൾ തയ്യാറാണെന്നറിയിച്ചിട്ടുണ്ട്. Content Highlights: Maharashtra takes 80% beds in private hospitals caps charges for treatment
from mathrubhumi.latestnews.rssfeed https://ift.tt/2XhoRDi
via
IFTTT