മുംബൈ: യുഎസ് സ്വകാര്യ ഇക്വിറ്റി ഭീമനായ കെ.കെ.ആർ. റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി കെ.കെ.ആറിന് റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 2.32% ഓഹരി പങ്കാളിത്തം ലഭിക്കും ജിയോ പ്ലാറ്റ്ഫോമിൽ അടുത്തിടെ നിക്ഷേപം നടത്തുന്ന അഞ്ചാമത്തെ കമ്പനിയാണ് കെ.കെ.ആർ. ഫെയ്സ്ബുക്ക്, സിൽവർലേക്ക്, വിസ്റ്റഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എന്നിവരാണ് ഇതിന് മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഇടപാടുകൾ ഉണ്ടായേക്കുമെന്നും ബിസിനസ് വിദഗ്ദ്ധർ പറയുന്നു. ഏഷ്യയിലെ കെ.കെ.ആറിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്.കെ.കെ ആറിന്റെ നിക്ഷേപം ജിയോ പ്ലറ്റ്ഫോമിലെ 2.32 ഓഹരിയിലേക്ക് വിവർത്തനം ചെയ്യുമെന്ന് റിലയൻസ് പ്രസ്താവനയിൽ അറിയിച്ചു. ജിയോ പ്ലാറ്റ്ഫോമിന് അഞ്ച് നിക്ഷേപങ്ങളിൽ നിന്നായി 78,562 കോടി രൂപ ലഭിക്കും. മെയ് 18-ന് അറ്റ്ലാന്റിക് 6598.38 കോടിക്ക് 1.34 ശതമാനം. മെയ് എട്ടിന് 11367 കോടിക്ക് വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ് 2.32 ശതമാനം. ഏപ്രിൽ 22ന് യുഎസ് ഇക്വിറ്റി കമ്പനിയായ സിൽവർ ലേക്ക് 5655.75 കോടിക്ക് 1.15 ശതമാനം. എന്നിങ്ങനെ ഓഹരികൾ സ്വന്തമാക്കി. 9.99 ശതമാനം ഓഹരികൾക്കായി 5.7 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് ഫെയ്സ്ബുക്കും അറിയിച്ചു. Content Highlights:KKR & Co. Inc. buys 2.32 pc stake in Mukesh Ambanis Jio Platform for Rs 11,367 crore
from mathrubhumi.latestnews.rssfeed https://ift.tt/2AJHGam
via
IFTTT