Breaking

Tuesday, May 12, 2020

രണ്ടു വർഷം മുമ്പ് മകന്‍ മരിച്ചു; 54-ാം വയസ്സിൽ കുമാരിക്ക് ഇരട്ട കൺമണികൾ

അടൂർ : ലാളിച്ചു വളർത്തി വലുതാക്കിയ മകൻ രണ്ടു വർഷം മുമ്പ് നഷ്ടപ്പെട്ട വേദനയിൽ കഴിഞ്ഞിരുന്ന അൻപത്തിനാലുകാരിക്ക് ഇരട്ടി മധുരവുമായി പിറന്നത് ഇരട്ടക്കുട്ടികൾ. പത്തനംതിട്ട വടശ്ശേരിക്കരയിൽ ശ്രീനിവാസിൽ അറുപത്തിനാലുകാരനായ ശ്രീധരനും ഭാര്യ കുമാരിക്കുമാണ് ഈ സൗഭാഗ്യം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ വന്ധ്യതാ ചികിത്സയിലൂടെയാണ് കുമാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. വന്ധ്യതാ ചികിത്സാ വിദഗ്ധൻ ഡോ.എസ്.പാപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ െവച്ച് രണ്ടുകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും. താലോലിക്കാൻ ഇനി ഒരിക്കലും മക്കൾ ഉണ്ടാകില്ലെന്നു കരുതിയ ഇവർ ഇപ്പോൾ രണ്ട് കൺമണികൾ പിറന്നതിന്റെ സന്തോഷത്തിലാണ്. ഡോ.സിറിയക് പാപ്പച്ചൻ, ഡോ.ബി.പ്രസന്നകുമാരി, ഡോ.ജെസ്ന ഹസൻ, ഡോ. ഷീജ പി.വർഗീസ് എന്നിവർ പരിശോധനയ്ക്കും പ്രസവത്തിനും നേതൃത്വം നൽകി. Content Highlight: At 54, Kumari has twin children


from mathrubhumi.latestnews.rssfeed https://ift.tt/2YVs4dW
via IFTTT