Breaking

Sunday, May 10, 2020

റോഡപകടത്തിൽ 5 കുടിയേറ്റ തൊഴിലാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് ഹൈദരാബാദിൽ നിന്ന് ട്രക്കിൽ മടങ്ങിയവർ

നരസിങ്പുർ: ഹൈദരാബാദിൽ നിന്നും സ്വദേശങ്ങളിലേക്ക്മടങ്ങിയ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തിൽപ്പെട്ട് അഞ്ച് തൊഴിലാളികൾ മരിച്ചു. 15പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെനരസിങ്പുരിൽ വെച്ച്ശനിയാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലെ ഝാൻസിയിലേക്കും ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ് ഹൈദരാബാദിൽ നിന്നുംമാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു 20 പേർ അടങ്ങുന്നസംഘത്തിന്റെ യാത്ര.ഭോപ്പാലിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള നരസിങ്പുരിൽ വെച്ച് ട്രക്ക് മറിയുകയായിരുന്നു. ലോക്ക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിലെ 15 പേർ ട്രെയിനിടിച്ച് മരിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. Content Highlights:Truck Overturn in Madhya pradesh: 5 labourers died and 11 injured


from mathrubhumi.latestnews.rssfeed https://ift.tt/3dIkNmb
via IFTTT