തൃശ്ശൂർ: ഖരമാലിന്യ പരിപാലന ചട്ടലംഘനത്തിന് തൃശ്ശൂർ കോർപ്പറേഷൻ മാസം അഞ്ചുലക്ഷം രൂപ പിഴ നൽകാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടീസ് നൽകി. പരിസ്ഥിതി ആഘാത നഷ്ടപരിഹാരമെന്ന (എൻവയോൺമെന്റൽ കോമ്പൻസേഷൻ) നിലയ്ക്ക് 4.56 കോടി രൂപ വേറെയും പിഴയടയ്ക്കണം. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ബോർഡ് കോർപ്പറേഷന് നോട്ടീസ് നൽകിയത്. 2020 ഏപ്രിൽ ഒന്നുമുതൽ അഞ്ചുലക്ഷം രൂപ എല്ലാ മാസവും അടയ്ക്കണമെന്നാണ് നോട്ടീസിലുള്ളത്. ലാലൂരിൽ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന്റെ പേരിൽ ഖരമാലിന്യം ശാസ്ത്രീയമല്ലാതെ കുഴിച്ചുമൂടുന്നതിലും ഖരമാലിന്യസംസ്കരണത്തിന് സ്ഥലമില്ലാത്തതുമടക്കം 2016-ലെ ഖരമാലിന്യ പരിപാലനച്ചട്ടത്തിലെ റൂൾ 22 ലംഘിച്ചതിനാണിത്. നേരത്തേ 4.56 കോടി രൂപ പിഴവിധിച്ചപ്പോൾ കോർപ്പറേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. Content Highlight: Thrissur corparation violated Solid Waste Management Rule
from mathrubhumi.latestnews.rssfeed https://ift.tt/2Ww96Jn
via
IFTTT