വാഷിങ്ടൺ/ ലണ്ടൻ : ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,82,694 ആയി. ഇതുവരെ 41,01,060 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 24 ലക്ഷം പേർ രോഗബാധിതരായി തുടരുന്നു. ഇതിൽ 23.58 ലക്ഷം പേർ ചെറിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. 47,040 പേരുടെ നില അതീവ ഗുരുതരമാണ്. ഇത് മരണ സംഖ്യ ഇനിയും ഉയർത്തിയേക്കുമെന്ന ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം15 ലക്ഷത്തോളം പേർ രോഗവിമുക്തരായി. അമേരിക്കയിൽ ഇതുവരെ 13.68 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 79,525 ആയി. സ്പെയിനിൽ 2.24 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2.20 ലക്ഷം ആയി.31,855 പേരാണ് ഇതുവരെ ഇംഗണ്ടിൽ മരിച്ചത്. ഇറ്റലിയിലും മരണ സംഖ്യ 30,000 കടന്നു. ആഫ്രിക്ക ഭൂഖണ്ഡത്തിൽ ഇതുവരെ 64,750 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,301 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്. ആഫ്രിക്കയിലെ അൾജീരിയയിലും ഈജിപ്തിലും 500 ലേറെ പേർ ഇതുവരെ മരിച്ചു. 10,000 പേർക്ക് രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ 194 പേരും മൊറോക്കോയിൽ 188 പേരും മരിച്ചു. രാജ്യങ്ങൾ സ്ഥിരീകരിച്ച കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 13.68ലക്ഷം/ 80,787 സ്പെയിൻ 2.65ലക്ഷം/ 26621 യുകെ 2.19ലക്ഷം/ 31,855 ഇറ്റലി 2.19ലക്ഷം/ 30,560 റഷ്യ 2.09ലക്ഷം/ 1,915 ഫ്രാൻസ് 1.76 ലക്ഷം/ 26,380 ജർമ്മനി 1.72ലക്ഷം / 7,569 ബ്രസീൽ 1.63ലക്ഷം / 11,123 തുർക്കി 1.39ലക്ഷം/ 3,786 ഇറാൻ 1.08ലക്ഷം/ 6,640 ചൈന 82,901/ 4,633 content highlights:Covid 19 death worldwide 2.83 lakhs, total cases 41 lakhs
from mathrubhumi.latestnews.rssfeed https://ift.tt/2LiYAi8
via
IFTTT