Breaking

Sunday, May 10, 2020

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷം കടന്നു; മരണം 2,77,017

വാഷിങ്ടൺ: ലോകത്ത് കോവിഡ്-19 രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ശനിയാഴ്ച 33,789 പേർക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 40,72,747 ആയി. 1041 പേർകൂടി മരിച്ചതോടെ ആകെ മരണം 2,77,017 ആയി. 14,17,021 പേരാണ് രോഗമുക്തിനേടിയിരിക്കുന്നത്. കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് യുഎസിലാണ്. ലോകത്താകെ സ്ഥിരീകരിക്കപ്പെട്ട കേസുകളിൽ നാലിലൊന്നും മരണസംഖ്യയുടെ മൂന്നിലൊന്നും യുഎസിലാണ്. എന്നാൽ ചില രാജ്യങ്ങളിൽ പരിശോധനാ നിരക്ക് കുറവായതിനാൽ റിപ്പോർട്ട് ചെയതതിനേക്കാൾ കൂടുതലായിരിക്കും യഥാർഥ കോവിഡ് 19 രോഗികളുടെ എണ്ണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്പെയിൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണസംഖ്യയിൽ വലിയരീതിയിൽ കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണത്തിലേർപ്പെടുത്തിയ ഇളവുകൾ കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. മഹാമാരി ലോക വിപണിയെയും വിതരണ ശൃംഖലയെയും ബാധിച്ചതോടെ ആഗോള സമ്പദ്ഘടന തകർച്ചയുടെ വക്കിലാണ്. Content Highlights:More than 4 million confirmed cases of Corona Virus reported around the world


from mathrubhumi.latestnews.rssfeed https://ift.tt/35O1Nj3
via IFTTT