ന്യൂഡൽഹി: അടച്ചിടൽകാരണം രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയർ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസർവീസ് നടത്തുന്നു. ഈ മാസം 19 മുതൽ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സർവീസ്. വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണിത്. കൊച്ചിയിൽനിന്ന് 12 സർവീസുകളുണ്ടാകും. വിവിധ നഗരങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായി റെയിൽവേ കഴിഞ്ഞ ദിവസം പ്രത്യേക തീവണ്ടി സർവീസ് ആരംഭിച്ചിരുന്നു. അതേ മാതൃകയിലാണ് ഇതും. വിമാനക്കൂലി യാത്രക്കാർവഹിക്കണം. കൊച്ചിക്ക് പുറമേ ഡൽഹി (173 സർവീസുകൾ), മുംബൈ (40), ഹൈദരാബാദ് (23), അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ്. ഡൽഹിയിൽ നിന്ന് കൊച്ചി, ജയ്പുർ, ബെംഗളൂരു, ഹൈദരാബാദ്, അമൃത്സർ, അഹമ്മദാബാദ്, വിജയവാഡ, ഗയ, ലഖ്നൗ എന്നിവിടങ്ങളിലേക്ക് വിമാനമുണ്ടാകും. മുംബൈയിൽനിന്ന് വിശാഖപട്ടണം, കൊച്ചി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും കൊച്ചിയിൽനിന്ന് ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്കുമാണ് സർവീസ്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഇതിനുള്ള നടപടികളാരംഭിക്കുമെന്ന് എയർ ഇന്ത്യാ കേന്ദ്രങ്ങൾ അറിയിച്ചു. Content Highlights: Air India to operate special domestic flights from May 19
from mathrubhumi.latestnews.rssfeed https://ift.tt/2WXO8lw
via
IFTTT