Breaking

Saturday, April 25, 2020

ഗ്രാമീണ വികസന പദ്ധതി നടത്തിപ്പിന് സഹായിക്കാൻ ഇ-ഗ്രാമ സ്വരാജ് പോർട്ടൽ

ന്യൂഡൽഹി: പഞ്ചായത്ത് തലത്തിൽ ഗ്രാമീണ വികസന പദ്ധതികളുടെ നടത്തിപ്പിനെ സഹായിക്കാനായി ഇ-ഗ്രാമ സ്വരാജ് പോർട്ടലും മൊബൈൽ ആപ്പും സ്വാമിത്വ പദ്ധതിയും വെള്ളിയാഴ്ച ഗ്രാമമുഖ്യൻമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലെ വികസന പദ്ധതികളുടെ തത്സമയ നിരീക്ഷണവും മേൽനോട്ടവും പോർട്ടൽ ഉറപ്പാക്കും. പഞ്ചായത്ത് പദ്ധതികളുടെ ആസൂത്രണം മുതൽ പൂർത്തീകരണം വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ആസൂത്രണം ചെയ്യുന്നതിനും പോർട്ടൽ സഹായിക്കും. ഡ്രോണുകളും നവീനമായ സർവേ രീതികളും ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ ജനവാസകേന്ദ്രങ്ങൾ രേഖപ്പെടുത്താനുള്ള പരിപാടിയാണ് സാമിത്വ പദ്ധതി. പ്രാരംഭഘട്ടം എന്ന നിലയിൽ ആറു സംസ്ഥാനങ്ങളിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും സാമിത്വ പദ്ധതി മാർഗങ്ങൾ നൽകും.


from mathrubhumi.latestnews.rssfeed https://ift.tt/2KulnY3
via IFTTT