Breaking

Tuesday, April 28, 2020

ഭാഗിക ഇളവുകളോടെ അടച്ചിടൽ 15 വരെ നീട്ടണമെന്ന് കേരളം

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാഹചര്യത്തിന് അനുസരിച്ച് ഇളവ് അനുവദിക്കാനാകണമെന്ന ഉപാധിയോടെ അടച്ചിടൽ നീട്ടണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മേയ് 15 വരെ അടച്ചിടൽ തുടരണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. വിലക്കുകൾ പിൻവലിക്കുന്നത് ശ്രദ്ധാപൂർവമാകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തെ പ്രതിനിധാനംചെയ്ത് ചീഫ് സെക്രട്ടറി ടോം ജോസാണു പങ്കെടുത്തത്. കേന്ദ്രത്തോട് * അടച്ചിടൽനീട്ടുന്നതിൽ സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുന്ന ദേശീയ നയമാണു വേണ്ടത്. * തൊട്ടുമുമ്പത്തെ ആഴ്ചയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ, ആൾക്കൂട്ടമൊഴിവാക്കുന്ന കരുതലോടെ അടച്ചിടൽ പിൻവലിക്കാം. * മേയ് 15വരെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തേക്കുള്ള യാത്ര നിയന്ത്രിക്കണം. പ്രവാസികളെ തിരികെയെത്തിക്കൽ: രോഗികൾക്ക് മുൻഗണന ഹ്രസ്വകാല സന്ദർശകർ, ജീവിതസാഹചര്യം ഉറപ്പാക്കാനായി പോയവർ, രോഗികൾ എന്നിങ്ങനെയുള്ളവരെ നാട്ടിലെത്തിക്കാനാണ് പ്രഥമപരിഗണന നൽകേണ്ടതെന്ന് കേന്ദ്രത്തോട് കേരളം. പ്രവാസികളിൽ തൊഴിൽനഷ്ടമാകുന്നവർക്ക് സാമ്പത്തികപിന്തുണ നൽകേണ്ടത് അനിവാര്യമാണ്. അതിനായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. തിരിച്ചെത്തുന്ന പ്രവാസികളുടെ തൊഴിൽനൈപുണ്യം ഉപയോഗിക്കാൻ പാകത്തിൽ പ്രത്യേക പദ്ധതികൾക്കു രൂപംനൽകണം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കുമ്പോൾ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ജയിൽശിക്ഷ പൂർത്തിയാക്കിയവർ, തൊഴിൽ നഷ്ടമായവർ, പാർട്ട് ടൈം വരുമാനം നിലച്ച വിദ്യാർഥികൾ തുടങ്ങിയവരുടെ വിമാനയാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്നാണ് മറ്റൊരാവശ്യം. Content Highlights:kerala wants to extend lockdown till may 15 with some relaxations


from mathrubhumi.latestnews.rssfeed https://ift.tt/2y4oEKY
via IFTTT