Breaking

Monday, April 27, 2020

അഹമ്മദാബാദില്‍ കോണ്‍ഗ്രസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു; ഗുജറാത്തില്‍ മരണസംഖ്യ 133

അഹമ്മദാബാദ്: അഹമ്മദാബാദിലെ മുതിർന്ന കോൺഗ്രസ് നേതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു. മുനിസിപ്പൽ കൗൺസിലറായ ബദറുദ്ദീൻ ഷെയ്ഖ് ആണ് ഞായറാഴ്ച രാത്രി മരിച്ചത്. 24 മണിക്കൂറിനിടെ ഗുജറാത്തിൽ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി. ഏപ്രിൽ 15ന് ആണ് ബദറുദ്ദീൻ ഷെയ്ഖിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആസ്പത്രയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കടുത്ത രോഗലക്ഷണങ്ങളെത്തുടർന്ന് വെന്റിലേറ്ററിലായിരുന്ന ബദറുദ്ദീൻ ഷെയ്ഖിന്റെ നില ഗുരുതരമാകുകയായിരുന്നു. 200ൽ അധികം കൊറോണ വൈറസ് ബാധിതരുള്ള ബെഹ്റാംപുര വാർഡ് അംഗമാണ് ബദറുദ്ദീൻ ഷെയ്ഖ്. മറ്റൊരു കോൺഗ്രസ് നേതാവായ ഇമ്രാൻ ഖേഡ്വാലയും കൊറോണ വൈറസ് ബാധിതനായിട്ടുണ്ട്. മഹാരാഷ്ട്ര കഴിഞ്ഞാൾ ഏറ്റവുമധികം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനം ഗുജറാത്ത് ആണ്. 3,071 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 230 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഗുജറാത്തിൽ മരിച്ചത് 18 പേരാണ്. ഇതോടെ മൊത്തം മരണസംഖ്യ 133 ആയി. മഹാരാഷ്ട്രയിൽ 7,628 രോഗബാധിതരും 323 മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിൽ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 26917 ഉം മരണം 826ഉം ആണ്. Content Highlights:Ahmedabad Congress leader dies of COVID-19; 133 fatalities in Gujarat


from mathrubhumi.latestnews.rssfeed https://ift.tt/2xZEvdC
via IFTTT