Breaking

Tuesday, April 28, 2020

കാമ്പസ് റിക്രൂട്ട്മെന്റ് നടക്കുന്നില്ല; പലർക്കും അവസരം നഷ്ടമാകും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി കാമ്പസ് പ്ലേസ്മെന്റുകളെ പകുതിയാക്കി കുറച്ചുവെന്ന് അധികൃതർ. ഇക്കൊല്ലം ആദ്യം റിക്രൂട്ട്മെന്റ് നടത്തിയ പല ഐ.ടി. കമ്പനികളും തുടർനടപടികളിൽനിന്ന് പിന്മാറിയത് പല വിദ്യാർഥികൾക്കും നല്ലജോലി നഷ്ടമാകാൻ ഇടയാക്കും. പരീക്ഷകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകാൻ വൈകുന്നത് ജോലി ലഭിച്ചവർക്ക് കമ്പനികളിൽ ചേരാനുള്ള അവസരവും ഇല്ലാതാകും. ആഗോള പ്രതിസന്ധി മാറാതെ പുതിയ റിക്രൂട്ട്മെന്റ് വേണ്ടെന്നാണ് ഇടത്തരം, ചെറിയ കമ്പനികളുടെ നിലപാട്. ഇൻഫോസിസ്, ടി.സി.എസ്. ഉൾപ്പെടെയുള്ള വൻകിട കമ്പനികൾ ഈ വർഷമാദ്യം റിക്രൂട്ട്മെന്റ് പൂർത്തിയാക്കി ഓഫർ ലെറ്റർ നൽകിയിട്ടുണ്ട്. വിവിധ കോളേജുകളിൽനിന്നുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി പൂൾഡ് റിക്രൂട്ട്മെന്റും നടത്തിയിരുന്നു. ഇത്തരത്തിൽ 350-ലധികം പേർക്ക് നിയമനം കിട്ടി. നിലവിലെ സാഹചര്യത്തിലും തങ്ങൾ റിക്രൂട്ട് ചെയ്തവർക്ക് നിയമനം നൽകുമെന്ന് അവർ അറിയിച്ചിട്ടുണ്ട്. വരാതെ കോർ കമ്പനികൾ മിടുക്കരായ വിദ്യാർഥികളുടെ ലക്ഷ്യമാണ് കോർ മേഖലയിലെ ജോലി. ഓട്ടോമൊബൈൽ, ഏവിയേഷൻ, മാനേജ്മെന്റ്, ഇലക്ട്രോണിക്സ് എന്നിങ്ങനെയുള്ള മേഖലയിലെ വലിയ കമ്പനികൾ മാർച്ചോടെയാണ് കാമ്പസിലെത്താറുള്ളത്. ചില കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞു. പക്ഷേ, ഇവയുടെ കാര്യത്തിൽ ഉറപ്പില്ലെന്നാണ് സാങ്കേതിക സർവകലാശാലാ അധികൃതർ വ്യക്തമാക്കുന്നത്. ഓട്ടോമൊബൈൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനി തങ്ങൾ തിരഞ്ഞെടുത്ത വിദ്യാർഥികളോട് മറ്റു കമ്പനികളിൽനിന്ന് ഓഫർ വന്നാൽ സ്വീകരിക്കാൻ നിർദേശിച്ച് മെയിൽ അയച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അവസരം പോകും ഓഫർ നൽകിയിരിക്കുന്ന സ്ഥാപനങ്ങളിലൊക്കെ ജൂലായ്-ഓഗസ്റ്റിലാണ് ജോലിക്കു പ്രവേശിക്കേണ്ടത്. എന്നാൽ, സാങ്കേതിക സർവകലാശാലയ്ക്ക് പരീക്ഷ പൂർത്തിയാക്കാനായിട്ടില്ല. അടുത്തുതന്നെ പരീക്ഷകൾ നടന്നാലും ജൂണിലെങ്കിലും സർട്ടിഫിക്കറ്റ് നൽകാനാകുമോ എന്നു സംശയമുണ്ട്. സപ്ലിമെന്ററി പരീക്ഷയുൾപ്പെടെ എഴുതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടവരുമുണ്ട്. അതോടൊപ്പം 'ഗേറ്റ്' പോയന്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്ന കമ്പനികളിൽ അവസരം ലഭിക്കുന്നതിനും ചലർക്ക് തടസ്സമുണ്ടാകും. മൂന്നുവർഷം മാത്രമേ ഗേറ്റ് പോയന്റിനു കാലാവധിയുള്ളൂ. ജോലിസാധ്യത കുറഞ്ഞു കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലെ 138 കോളേജുകളിൽ 25 എണ്ണത്തിൽവരെ കാമ്പസ് റിക്രൂട്ട്മെന്റ് നടക്കാറുണ്ട്. ശരാശരി ഒരു കോളേജിൽനിന്ന് മുന്നൂറോളം കുട്ടികൾക്ക് ജോലി ലഭിക്കുന്നുണ്ട്. ഇത്തവണ അതിൽ കുറവുണ്ടായി. -എസ്. അയ്യൂബ്, പ്രോ വി.സി., കേരള സാങ്കേതിക സർവകലാശാല Content Highlights:covid 19; no campus recruitment, many candidates will loose their job chance


from mathrubhumi.latestnews.rssfeed https://ift.tt/2yLbPFo
via IFTTT