Breaking

Saturday, April 25, 2020

'പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ നിങ്ങൾക്കിതെങ്ങനെ ചെയ്യാൻ സാധിക്കുന്നു?'

ലോക്ക്ഡൗണിലായി രാജ്യം മുഴുവൻ വീട്ടിലിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആശങ്കയും ഭീതിയും ഒഴിയാത്ത മനസ്സാണ് എല്ലാവർക്കും. സിനിമയും പുസ്തകവും പാചകവുമായി സമയം ചെലവഴിക്കുകയാണ് ചിലർ. എന്നാൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഭക്ഷണം പോലും കിട്ടാതെ ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുന്നവരും നമ്മുടെ രാജ്യത്തുണ്ട്. അതോർമിപ്പിക്കുകയാണ് നടി ഖുശ്ബു. പാചകവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കുമെതിരേ രൂക്ഷ വിമർശനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ഖുശ്ബു. ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ എങ്ങനെയാണ് ഇത് സാധിക്കുന്നതെന്ന് ഖുശ്ബു ചോദിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളത് കഴിക്കാം, അതിന് ഇവിടെ യാതൊരു നിയന്ത്രണങ്ങളുമില്ല. ആരും നിങ്ങളെ ചോദ്യം ചെയ്യാൻ പോകുന്നില്ല. എന്നാൽ അത് സാമൂഹിക മാധ്യമങ്ങളിൽ കൊട്ടിഘോഷിച്ച് ആഘോഷമാക്കേണ്ട ആവശ്യമില്ല. എന്റെ സഹപ്രവർത്തകരോടും ഞാൻ അപേക്ഷിക്കുകയാണ്- ഖുശ്ബു പറഞ്ഞു. Content Highlights:Actor Khushboo criticism on food based videos, Covid19, Corona outbreak, Lockdown


from mathrubhumi.latestnews.rssfeed https://ift.tt/2W11rkG
via IFTTT