പത്തനംതിട്ട: രണ്ടുവർഷംമുമ്പ് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്നയുമായി അന്വേഷണ സംഘം സമ്പർക്കത്തിലെന്ന് സൂചന. ഇവർ പോലീസിന്റെ നിയന്ത്രണത്തിലാണിപ്പോഴുള്ളതെന്നും അറിയുന്നു. ദിവസങ്ങൾക്കുള്ളിൽ ജെസ്നയെ നാട്ടിലെത്തിച്ചേക്കും. എന്നാൽ, ഇക്കാര്യങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ കർണാടകത്തിലാണ് ജെസ്നയുള്ളതെന്നാണ് വിവരം. അതേസമയം കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായിട്ടില്ല. കേസിൽ പുരോഗതിയുണ്ടെന്നും കൂടുതൽ ഒന്നുംപറയാനില്ലെന്നും പത്തനംതിട്ട എസ്.പി. കെ.ജി.സൈമൺ പറഞ്ഞു. Content Highlight:Missing girl Jesna is under police control
from mathrubhumi.latestnews.rssfeed https://ift.tt/2Sni7lD
via
IFTTT