വാഷിങ്ടൺ: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ പ്രസ്താവന ലോകവ്യാപകമായി വലിയ പരിഹാസത്തിന്ഇടയാക്കിയിരുന്നു. കൊറോണ വൈറസിനെ ഇല്ലാതാക്കാൻ അണുനാശിനി കുത്തിവെക്കാനും ശക്തിയേറിയ പ്രകാശം പ്രയോഗിച്ച് വൈറസിനെ കൊല്ലാനുമുള്ള പരീക്ഷണങ്ങൾ നടത്തണമെന്ന ട്രംപിന്റെ പ്രസ്താവനയായിരുന്നു ലോകമെമ്പാടും വിമർശനങ്ങൾക്ക്ഇടയാക്കിയത്. അമേരിക്കയിൽ ലക്ഷക്കണക്കിനു പേർക്ക് കോവിഡ് ബാധിക്കുകയും അരലക്ഷത്തിലേറെപ്പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധ പ്രസ്താവനയാണ് ലോകത്തെ ഞെട്ടിച്ചത്. ട്രംപിന്റെ ആശയത്തിലുള്ള കൗതുകംകൊണ്ടാകാം അമേരിക്കക്കാർ ഇപ്പോൾ ഗൂഗിളിൽ തിരയുന്നത് അണുനാശിനിയെക്കുറിച്ചാണ്. ഡിസിൻഫെക്ടന്റ്എന്ന വാക്കിന് ഏപ്രിൽ 24 ഓടെ ഗൂഗിൾ സെർച്ചിൽ വൻ കുതിച്ചുകയറ്റമാണുണ്ടായത്. കൂടാതെ, എന്താണ് അണുനാശിനി, അണുനാശിനിയും വാക്സിനും, അണുനാശിനിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തൊക്കെ, അണുനാശിനിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടോ?- എന്നിങ്ങനെ പോകുന്നു മറ്റുഗൂഗിൾ സെർച്ചുകൾ. എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മട്ടിൽ അണുനാശിനിയിൽ വൈറസിനെ കൊല്ലുന്ന എന്തെങ്കിലും ഉണ്ടോ എന്ന്അന്വേഷിക്കുന്നവരും കൂട്ടത്തിലുണ്ട്. ട്രംപിന്റെ പ്രസ്താവനയിലെ അൾട്രാ വയലറ്റ് രശ്മികളെക്കുറിച്ചുള്ള പരാമർശത്തിന്റെ ചുവടുപിടിച്ച് ഓസോൺ തെറാപ്പി, ഓസോൺ തെറാപ്പി ഡിസിൻഫെക്ടൻഡ് എന്നിങ്ങനെയുള്ള വാക്കുകളും വൻതോതിൽ സെർച്ച് ചെയ്യപ്പെടുന്നുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. അൾട്രാ വയലറ്റ് രശ്മികൾ വൈറസുകളിൽ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നും വേനൽക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാൻ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബ്രയാൻ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചത്. വീര്യമേറിയ പ്രകാശരശ്മികൾ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അൾട്ര വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാൽ മതിയാവും. ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങൾ ഉള്ളിൽ കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകർ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാൽ ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാൻ കഴിയും. ഇതു തീർച്ചയായും വളരെ രസകരമായ കാര്യമാണ്. അത്തരത്തിൽ പരീക്ഷണം നടക്കണം, ട്രംപ് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്ന് നമുക്കറിയാം. കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നു പരീക്ഷിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രസ്താവന വലിയ വിമർശനങ്ങൾക്കും പരിഹാസത്തിനും ഇടയാക്കിയതിനെ തുടർന്ന് ഇക്കാര്യത്തിൽ വിശദീകരണവുമായി പിന്നീട് ട്രംപ് രംഗത്തെത്തി. എന്തായിരിക്കും പ്രതികരണം എന്നറിയാനായി ഞാൻ മാധ്യമപ്രവർത്തകരോട് തമാശരൂപത്തിൽ ഒരു ചോദ്യം ചോദിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. Content Highlights:From Vaccines to Vitamin C, Americans are Googling What Qualifies as Disinfectant After Trumps Cure
from mathrubhumi.latestnews.rssfeed https://ift.tt/2y0jDD1
via
IFTTT