Breaking

Monday, April 27, 2020

താന്‍ മരിച്ചതായുള്ള വ്യാജവാര്‍ത്തകള്‍ തള്ളി ആദ്യ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി

ലണ്ടൻ: കോവിഡ് 19 മഹാമാരിക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ലോകമെമ്പാടുംവലിയ വെല്ലുവിളിയാണ്. ആരോഗ്യപ്രവർത്തകർക്കും സർക്കാരുകൾക്കും അത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കാറുള്ളത്. കൊറോണ വൈറസിനെതിരായി ബ്രിട്ടണിൽ നടക്കുന്ന വാക്സിൻ പരീക്ഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആദ്യ വാക്സിൻ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോബയോളജിസ്റ്റ് ആയ ഡോ. എലിസ ഗ്രനാറ്റോ ആണ് വാക്സിൻ പരീക്ഷണത്തെ തുടർന്ന് താൻ മരിച്ചതായുള്ള വാർത്തകൾ തള്ളി രംഗത്തെത്തിയത്. ഇപ്പോഴും സുഖമായിരിക്കുന്നെന്നും താൻ മരിച്ചതായുള്ള റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. എലിസയുടെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കോവിഡ് 19ന് എതിരായ വാക്സിൻ മനുഷ്യരിൽ നടത്തിയ പരീക്ഷണത്തിൽ ആദ്യഘട്ടത്തിൽ പങ്കെടുത്ത രണ്ടു പേരിൽ ഒരാളായിരുന്നു എലിസ. എന്നാൽ വാക്സിൻ പരീക്ഷണത്തെ തുടർന്ന് ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും മരണപ്പെട്ടെന്നുമുള്ള വാർത്ത പുറത്തുവരികയും സാമൂഹ്യമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തനിക്ക് ഒരു കുഴപ്പവുമില്ലെന്നും സുഖമായിരിക്കുന്നെന്നും മഹാമാരിക്കെതിരായ വാക്സൻ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കിയത്. വാക്സിൻ പരീക്ഷണത്തിന് വിധേയയായ ആൾ മരിച്ചതായി പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് ബ്രിട്ടന്റെ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇത്തരം വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിനു മുൻപ് വസ്തുത പരിശോധിക്കണമെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും വകുപ്പ് ട്വീറ്റിൽ വക്തമാക്കി. ....and here is Dr Elisa Granato in person. Alive and well pic.twitter.com/Csw1WqmBQa — Fergus Walsh (@BBCFergusWalsh) April 26, 2020 Content Highlights:UK vaccine trial volunteer says she is doing fine after online death rumours


from mathrubhumi.latestnews.rssfeed https://ift.tt/2Y78TgR
via IFTTT