Breaking

Thursday, April 30, 2020

ചന്ദ്രനില്‍ നിന്ന് പതിച്ച 13.5 കിലോ ഭാരമുള്ള ശിലാക്കഷണം വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്ക്‌

ലണ്ടൻ: ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച ശിലാക്കഷണം വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്ക്. ലണ്ടനിലെ പ്രമുഖ ലേലവിൽപന സ്ഥാപനമായ ക്രിസ്റ്റീസിൽ(Christies)നടന്ന സ്വകാര്യവിൽപനയിലാണ് ശിലയ്ക്ക് ഇത്രയും തുക ലഭിച്ചത്. വ്യാഴാഴ്ച നടന്ന വിൽപനയിൽ രണ്ട് മില്യൺ പൗണ്ടാണ്( Rs 18,76,83,287)ലഭിച്ചത്. ഏതെങ്കിലും ഛിന്നഗ്രഹമോ വാൽനക്ഷത്രമോ ചന്ദ്രോപരിതലത്തിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് അടർന്ന് പതിക്കാനിടയായതാണ് ഈ ശില എന്നാണ് നിഗമം. സഹാറ മരുഭൂമിയിൽ പതിച്ച ഈ ശിലാക്കഷണത്തിന് 13.5 കിലോഗ്രാം ഭാരമുണ്ട്. NWA 12691എന്ന് പേര് നൽകിയിട്ടുള്ള ഈ കഷണത്തെ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ പതിച്ച അഞ്ചാമത്തെ വലിയ ശിലയായാണ് കണക്കാക്കുന്നത്. ഇതുവരെ ചന്ദ്രനിൽ നിന്ന് 650 കിലോഗ്രാമോളം പാറക്കഷണങ്ങൾ ഭൂമിയിലെത്തിയിട്ടുണ്ട്. ഭൂമിയ്ക്കപ്പുറമുള്ള മറ്റൊരു ലോകത്തിന്റെ ഭാഗത്തെ കയ്യിലെടുക്കുന്ന അനുഭവം നമുക്കൊരിക്കലും മറക്കാൻ സാധിക്കില്ല. ക്രിസ്റ്റീസിന്റെ സയൻസ് ആൻഡ് നാച്വറൽ ഹിസ്റ്ററി വിഭാഗത്തിന്റെ തലവൻ ജയിംസ് ഹൈലോപ് പറയുന്നു. ചന്ദ്രന്റെ ഒരു ഭാഗമാണത്. ഒരു ഫുട്ബോളിനോളം വലിപ്പമുള്ള ഏകദേശം ദീർഘചതുരാകൃതിയുള്ള നിങ്ങളുടെ തലയേക്കാൾ വലിപ്പമുള്ള ഒന്ന്. ഹൈലോപ്പ് കൂട്ടിച്ചേർത്തു. സഹാറയിൽ നിന്ന് ലഭിച്ച ശില യുഎസിലെ അപ്പോളോ സ്പേസ് മിഷൻസ് ടു ദ മൂണിലെത്തിച്ചാണ് ചന്ദ്രനിൽ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞത്. 1960-1970 കാലഘട്ടത്തിലെ അപ്പോളോ പദ്ധതിയിൽ 400 ഓളം കിലോഗ്രാം പാറ ചന്ദ്രനിൽ നിന്ന് ഭൂമിയിലെത്തിച്ചിരുന്നു. ഈ ശിലകളിലടങ്ങിയ ഘടകപദാർഥങ്ങൾക്ക് സമാനമായിരുന്നു ഈ ശിലയിലേതും. ഹൈലോപ് പറഞ്ഞു. ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രൻ, ഏകദേശം 4.5 ബില്യൺ വർഷത്തിന് മുമ്പ് ചൊവ്വ പോലെയുള്ള ഏതെങ്കിലുള്ള ഗ്രഹവുമായി കൂട്ടിയിടിയിൽ ഭൂമിയിൽ നിന്ന് അടർന്ന് മാറി ഉണ്ടായതാവണം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഏകദേശം ഭൂമിയുണ്ടായതായി കരുതപ്പെടുന്ന കാലമാണത്. Content Highlights; Piece Of Moon Goes For Sale At $2.5 Million


from mathrubhumi.latestnews.rssfeed https://ift.tt/2SkepZI
via IFTTT