Breaking

Monday, April 27, 2020

കോവിഡ്: അതിസമ്പന്നരുടെ നികുതി കൂട്ടാനുള്ള ശുപാർശ കേന്ദ്രം തള്ളി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ അതിസമ്പന്നരുടെ ആദായനികുതി 40 ശതമാനമായി ഉയർത്താനും നാലുശതമാനം സെസ് ചുമത്താനുമുള്ള ഇന്ത്യൻ റവന്യൂസർവീസ് (ഐ.ആർ.എസ്.) ഉദ്യോഗസ്ഥസംഘത്തിന്റെ റിപ്പോർട്ട് കേന്ദ്രസർക്കാർ തള്ളി. കോവിഡിനെക്കുറിച്ച് പഠനം നടത്താൻ ഐ.ആർ.എസ്. അസോസിയേഷനോടോ ഉദ്യോഗസ്ഥരോടോ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യക്ഷനികുതി ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ് അറിയിച്ചു. ഉദ്യോഗസ്ഥർ തങ്ങളുടെ വ്യക്തിപരമായ വീക്ഷണങ്ങളും നിർദേശങ്ങളും പുറത്തു പറയുന്നതിനുമുമ്പ് അനുമതി വാങ്ങിയിട്ടില്ല. ഇത് ചട്ടങ്ങളുടെ ലംഘനമാണ്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. ഐ.ആർ.എസ്. അസോസിയേഷൻ വഴിയാണ് ഉദ്യോഗസ്ഥസംഘം ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് അസോസിയേഷന്റെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവിടുകയും ചെയ്തു. പ്രത്യക്ഷനികുതി ബോർഡ് ചെയർമാനാണ് 44 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്. തികച്ചും നിരുത്തരവാദപരമായ നടപടിയാണിതെന്ന് പ്രത്യക്ഷനികുതി ബോർഡ് അധികൃതർ കുറ്റപ്പെടുത്തി. ചെയർമാൻ ഐ.ആർ.എസ്. അസോസിയേഷൻ ഭാരവാഹികളോട് വിശദീകരണം തേടിയിട്ടുണ്ട്. Content Highlight: CoronaVirus: The Center rejected the recommendation increase taxes of super-rich


from mathrubhumi.latestnews.rssfeed https://ift.tt/3bEqot2
via IFTTT