Breaking

Thursday, April 30, 2020

സമ്പദ് വ്യവസ്ഥുടെ പുനരുജ്ജീവനം: വിദഗ്ധരുമായി ചര്‍ച്ചകള്‍ക്ക് രാഹുല്‍, ആദ്യം രഘുറാം രാജന്‍

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായുള്ള കൂടിയാലോചനകൾക്ക് തുടക്കമിട്ടുകൊണ്ടാകുമിത്. രാഹുലും രഘുറാം രാജനുമായുള്ള ചർച്ച സാമൂഹിക മാധ്യമങ്ങൾ വഴി സംപ്രേക്ഷണം ചെയ്യുമെന്നും കോൺഗ്രസ് വാക്താവ് രന്ദീപ് സുർജെവാല അറിയിച്ചു. കോവിഡ് 19-നെ സംബന്ധിച്ചുള്ള നിർണായക വിഷയങ്ങളും സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്യും. നിലവിൽ പ്രതിസന്ധിയിലായ സമ്പദ്വ്യവസ്ഥയെ എങ്ങനെ പുനരുജ്ജീവിപ്പിക്കാം എന്നതിന്റെ മാർഗ്ഗനിർദേശങ്ങൾ രഘുറാം രാജനിൽ നിന്ന് രാഹുൽ തേടും. ആരോഗ്യവിദഗ്ദധരുമായും രാഹുൽ വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തും. Content Highlights:Rahul Gandhi to discuss economy with ex-RBI governor Raghuram Rajan on Thursday


from mathrubhumi.latestnews.rssfeed https://ift.tt/35sP45z
via IFTTT