റാഞ്ചി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ചികിത്സിച്ച മെഡിക്കൽ സംഘം ചികിത്സിച്ച മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അധികൃതർ അറിയിച്ചു. ഇതോടെ സംഘത്തിലെഎല്ലാ ഡോക്ടർമാരുടെയും സാമ്പിളുകൾ ശേഖരിക്കുകയും അവരെ ക്വാറന്റൈൻ ചെയ്യുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ആഴ്ചയായി മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഡോ. ഉമേഷ് പ്രസാദിന്റെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഇതേ യൂണിറ്റാണ് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിനെയും ചികിത്സിക്കുന്നത്- ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. ഉമേഷ് പ്രസാദാണ് ലാലുപ്രസാദ് യാദവിനെ ചികിത്സിക്കുന്നത്. ലാലുപേ വാർഡിലുമായിരുന്നു. എന്നാൽ രോഗം സ്ഥിരീകരിച്ചയാൾ മൂന്ന് ആഴ്ച മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നതിനാൽ എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കുകയും ക്വാറന്റൈനിലാക്കുകയും ചെയ്യുകയായിരുന്നു. Content Highlights: Patient of medical staff treating Lalu Prasad Yadav tests COVID-19 positive
from mathrubhumi.latestnews.rssfeed https://ift.tt/2yN1vN5
via
IFTTT