Breaking

Sunday, April 26, 2020

സാമൂഹിക അകലം പാലിച്ച് കുറ്റവാളിയെ പിടികൂടാന്‍ പോലീസിന്റെ പത്തൊമ്പതാമത്തെ അടവ്‌

ന്യൂഡൽഹി: ലോക്ക്ഡൗൺ ലംഘിക്കുന്നവരെ പിടികൂടുന്നതിനൊപ്പം സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതിന് സഹായിക്കുന്നതുമായ പുതിയയൊരുപകരണം ചണ്ഡീഗഢ് പോലീസ് വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ചണ്ഡീഗഢ് പോലീസിന്റെ വിഐപി സെക്യൂരിറ്റി വിങ്ങാണ് ഇതിന് പിന്നിൽ. അഞ്ചടി നീളമുള്ള ലോഹദണ്ഡിന്റെ അറ്റത്തായി വളയം പോലെയുള്ള ഒരു ഭാഗവും, പിടിയുടെ ഭാഗത്ത് വളയം തുറക്കാനും അടയ്ക്കാനുമുള്ള സംവിധാനവുമുണ്ട്. പിടികൂടുന്ന ആളെ സ്പർശിക്കാതെ ഈ ഉപകരണത്തിന്റെ സഹായത്തോടെ പോലീസ് വാഹനത്തിൽ കയറ്റാം. ചണ്ഡീഗഢ് പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് ബനിവാൽ പുതിയ ഉപകരണം പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. ഉപകരണം വികസിപ്പിച്ചെടുത്ത പോലീസുദ്യോഗസ്ഥരെ അദ്ദേഹം ട്വീറ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു. VIP Security wing of Chandigarh Police has devised this unique way of tackling non-cooperating corona suspects and curfew breakers. Great equipment, great drill !!! Way to go @ssptfcchd and Insp Manjit, HCt Gurdeep, HCt Pawan and Ct Usha pic.twitter.com/oTLsGoe6yt — DGP Chandigarh Police (@DgpChdPolice) April 25, 2020 Contemnt Highlights: Chandigarh Polices Unique Device Catches Lockdown Violators From A Distance


from mathrubhumi.latestnews.rssfeed https://ift.tt/2zoG7Oq
via IFTTT