Breaking

Thursday, April 30, 2020

വഴിത്തിരിവായത് ഹേബിയസ് കോർപ്പസ് ഹർജി; സുചിത്ര പ്രശാന്തിന് നല്‍കിയത് ലക്ഷങ്ങള്‍

കൊട്ടിയം : മുഖത്തലയിൽനിന്ന് കാണാതായ യുവതിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയാൻ കാരണമായത് മാതാവ് വിജയലക്ഷ്മി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ്. മകളെ കാണാനില്ലെന്നു കാട്ടി കൊട്ടിയം പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. എന്നിട്ടും അന്വേഷണ പുരോഗതി ഇല്ലാതായതോടെയാണ് മാതാവ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതിയിൽ എത്തിയപ്പോഴാണ് സിറ്റി പോലീസ് കമ്മിഷണർ കൊട്ടിയം പോലീസിൽനിന്ന് അന്വേഷണം എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തെ ഏൽപ്പിച്ചത്. കൊല്ലപ്പെട്ട സുചിത്രയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രശാന്തിനെ വലയിൽ കുടുക്കിയത്. കേസ് വഴിതിരിച്ചുവിടുന്നതിനായി ഇയാൾ പോലീസിനോട് പല കള്ളക്കഥകളും പറഞ്ഞിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ രാംദാസ് എന്നയാളൊടൊപ്പമാണ് സുചിത്ര പോയതെന്നും ആലുവയിൽനിന്ന് കാറിൽ കയറിയ ഇയാളെയും സുചിത്രയെയും മാർച്ച് ഇരുപതാംതീയതി രാത്രിയിൽ മണ്ണുത്തിയിൽ ഹൈവേയിൽ ഇറക്കിവിട്ടുവെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് പാലക്കാട് മണലിയിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും പരിസരവും അരിച്ചുപെറുക്കി പരിശോധന നടത്തി. കൊലപാതകം നടന്നതിന്റെ സൂചനകൾ പോലീസിന് ലഭിച്ചത് ഇവിടെനിന്നാണ്. സംഗീത അധ്യാപകനായിരുന്ന പ്രശാന്തിന് ലക്ഷക്കണക്കിന് രൂപ ഇവർ നൽകിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായതായാണ് നിഗമനം. നടുക്കം മാറാതെ മുഖത്തല കൊട്ടിയം: യുവതിയുടെ കൊലപാതക വാർത്ത മുഖത്തലയിൽ നടുക്കമുണ്ടാക്കി. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട കുടുംബത്തിലെ ദുരന്തം കേട്ടവർക്കൊന്നും വിശ്വസിക്കാനായില്ല. സമൂഹത്തിൽ ഏറെ ബഹുമാന്യരായ നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയുടെയും ഏകമകൾ സുചിത്ര(42)യുടെ കൊലപാതമാണ് നടുക്കമായത്. സുചിത്ര കൊല്ലപ്പെട്ടെന്ന സൂചന ചൊവ്വാഴ്ച വൈകീട്ടുതന്നെ ബന്ധുക്കൾ അറിഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ അറിയുന്നത് ബുധനാഴ്ച ഉച്ചയോടെയാണ്. കുടുംബസുഹൃത്തായിരുന്ന പ്രശാന്താണ് കൊല നടത്തിയതെന്ന് സുചിത്രയുടെ മാതാപിതാക്കൾക്ക് വിശ്വസിക്കാനാകുന്നില്ല. പ്രതിയായ പ്രശാന്തിന്റെ ഭാര്യയുടെ കൊല്ലത്തുള്ള വീട്ടുകാരുമായി ഏറെ അടുപ്പത്തിലായിരുന്നു സുചിത്ര. ഈ അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ട് തവണ വിവാഹിതയായ സുചിത്ര കൊല്ലത്തെ ഒരു ബ്യൂട്ടി പാർലർ നടത്തുന്ന അക്കാദമിയിൽ ബ്യൂട്ടീഷ്യൻ ട്രെയിനിയായിരുന്നു. മാർച്ച് പതിനേഴിന് വൈകീട്ട് നാലുമണിയോടെയാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന് ആലപ്പുഴയിൽ ഭർത്തൃഗൃഹത്തിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ടത്. Content Highlights:kollam native beautician suchithra murder


from mathrubhumi.latestnews.rssfeed https://ift.tt/2Yi4kR6
via IFTTT