ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസിന്റെ ടീച്ചിംഗ് ബ്ലോക്കിലുള്ള ഓഫീസിൽ പ്രത്യേക ഡ്യൂട്ടിയിലുള്ള ഗാർഡിനാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഇയാളെ ക്വാറന്റൈൻ ചെയ്യുകയും ഓഫീസ് അടയ്ക്കുകയും ചെയ്തു. ഓഫീസ് ആണുവിമുക്തമാക്കിയതായും ജീവനക്കാരോട് സ്വയം ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടതായുമാണ് വിവരം. ഇവരുടെ സാമ്പിളുകളും പരിശോധിക്കും. എംയിംസിന്റെ ഡോ. ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് റോട്ടറി ക്യാൻസർ സെന്റർ ആശുപത്രിയിലെ നേഴ്സിനും കോവിഡ് സ്ഥിരീകരിച്ചതായി എംയിംസ് അധികൃതർ അറിയിച്ചു. ക്യാൻസർ സെന്ററിലെ ഡേകെയർ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്ന നേഴ്സിന്റെ രണ്ട് കുട്ടികൾക്കും അസുഖം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച തന്നെ ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സെക്യൂരിറ്റി ഗാർഡുമായും നഴ്സുമായും ബന്ധപ്പെട്ടിരിക്കുന്ന എല്ലാവരും സ്വയം ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. Content Highlights: Office guard of Health Minister Harsh Vardhans OSD tests positive for Covid-19
from mathrubhumi.latestnews.rssfeed https://ift.tt/3bGCKRl
via
IFTTT