മുംബൈ: രാജ്യത്തെ സ്വകാര്യ വിമാനക്കന്പനികൾ ആഭ്യന്തര അന്താരാഷ്ട്ര യാത്രകൾക്കുള്ള ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചു. സ്പൈസ് ജെറ്റ്, ഗോ എയർ കമ്പനികൾ മേയ് 16 മുതലും ഇൻഡിഗോയും വിസ്താരയും ജൂൺ ഒന്നു മുതലുമുള്ള യാത്രകൾക്കാണ് ടിക്കറ്റ് നൽകുന്നത്. അതേസമയം, പൊതുമേഖലാ കന്പനിയായ എയർ ഇന്ത്യ ഇതുവരെ ബുക്കിങ് പുനഃരാരംഭിച്ചിട്ടില്ല. കോവിഡ് ലോക്ഡൗൺ അവസാനിച്ച് നിർദേശം ലഭിക്കുന്നതുവരെ ടിക്കറ്റ് ബുക്കിങ് പാടില്ലെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കന്പനികൾക്ക് കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു. ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിക്കുന്നതിന് ഇപ്പോൾ വ്യോമയാന മന്ത്രാലയത്തിൻറെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. ശനിയാഴ്ച വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ കേന്ദ്രസർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വ്യോമയാന കന്പനികൾ ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. Content Highlight: Airlines resume ticket bookings
from mathrubhumi.latestnews.rssfeed https://ift.tt/356BsfU
via
IFTTT