ആംസ്റ്റർഡാം: കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച ഡച്ച് ഫുട്ബോൾ ലീഗ് ഉപേക്ഷിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ മൂന്ന് മാസത്തേക്കുകൂടി ലോക്ഡൗൺ നീട്ടാൻ സർക്കാർ തീരുമാനിച്ചതോടെയാണ് ഫുട്ബോൾ ലീഗ് ഉപേക്ഷിച്ചത്. ഇതോടെ ഇത്തവണ ലീഗിൽ ചാമ്പ്യൻമാരില്ല. ഒന്നാം സ്ഥാനത്തുള്ള അയാക്സിന് കിരീടം ലഭിച്ചില്ലെങ്കിലും അടുത്ത വർഷം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരം ലഭിക്കും. ലീഗിൽ 9 റൗണ്ട് മത്സരങ്ങൾ ശേഷിക്കേ 56 പോയിന്റുമായി അയാക്സ്, എസെഡ് അൽക്മാർ ടീമുകളാണു മുന്നിൽ. ഗോൾ ശരാശരിയിൽ അയാക്സാണ് മുന്നിൽ. അൽക്മാർ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരും. പിന്നീടുള്ള 3 സ്ഥാനങ്ങളിലുള്ള ഫെയനൂർദ്, പി.എസ്.വി ഐന്തോവൻ, വില്ലെം എന്നിവ യൂറോപ്പ ലീഗ് കളിക്കും. കോവിഡ് കാരണം സീസൺ പൂർത്തിയാക്കുന്നില്ല എന്നു തീരുമാനിച്ച ആദ്യ യൂറോപ്യൻ ലീഗാണു നെതർലൻഡ്സിലേത്. 1945-നുശേഷം ആദ്യമായാണ് ലീഗിൽ ചാമ്പ്യന്മാരില്ലാതിരിക്കുന്നത്. Content Highlights: covid 19 Dutch league canceled Ajax denied title
from mathrubhumi.latestnews.rssfeed https://ift.tt/2x63jQK
via
IFTTT