പെരിന്തൽമണ്ണ: കൊറോണക്ക് വെള്ളമണ്ണെണ്ണ നിശ്ചിത അളവിൽ കുടിക്കുന്നത് പ്രതിവിധിയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളുടെ പേരിൽ പോലീസ് കേസെടുത്തു. പെരിന്തൽമണ്ണ നാരങ്ങാക്കുണ്ട് നേച്ചർ വിങ്ങിൽ റോണാൾഡ് ഡാനിയലി(64)നെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ പോലീസ് കേസെടുത്തത്. ഇയാൾ മുൻപും ഇത്തരം വ്യാജകേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പാരമ്പര്യ വൈദ്യനാണെന്ന് അവകാശപ്പെടുന്ന ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് കേസെടുത്തത്. 11 ദിവസം ആവർത്തിച്ചാൽ കൊറോണ വൈറസും മറ്റ് ഉപദ്രവകാരികളും പൂർണമായും നശിക്കുമെന്നായിരുന്നു പോസ്റ്റിൽ എഴുതിയിട്ടത്. ഇത് തെളിയിക്കാമെന്ന് ഇയാൾ മുഖ്യമന്ത്രിക്ക് ഇ മെയിലും അയച്ചു. അഞ്ചുദിവസം തുടർച്ചയായി സേവിച്ച ശേഷം പരിശോധിച്ചാൽ ഫലം നെഗറ്റീവ് ആകുമെന്നും മണ്ണെണ്ണ കുടിച്ചാൽ ദോഷങ്ങളൊന്നുമുണ്ടാകില്ലെന്ന് ബോധ്യപ്പെടുത്താൻ പറയുന്ന വേദിയിൽ സേവിച്ചുകാണിക്കാൻ തയാറാണെന്നും ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞിരുന്നു. Content highlight: Case filed against man who campaigned kerosene use for coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2SenD9V
via
IFTTT