സോൾ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ പൂർണതോതിലായിട്ടില്ലെന്നാണ് വിവരങ്ങൾ. ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാൽ റിപ്പോർട്ടുകൾക്കൊന്നും ഒരു സ്ഥിരീകരണവുമില്ല, കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങിൽനിന്ന് ഉത്തരകൊറിയയിലേക്ക് പോയത്. ഏപ്രിൽ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. 15-ന് മുത്തച്ഛന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാതിരുന്നത് ലോകം ശ്രദ്ധിച്ചിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമാണത്. ഇതേത്തുടർന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പരന്നത്. Content Highlights:Kims health appears could be more serious than initially believed, Japanese media reported.
from mathrubhumi.latestnews.rssfeed https://ift.tt/3bHgBT4
via
IFTTT