Breaking

Saturday, April 25, 2020

കലിപ്പടക്കാന്‍ അഴിച്ചുപണി; ട്രാന്‍സ്ഫര്‍ ചര്‍ച്ചകളില്‍ ബ്ലാസ്റ്റേഴ്സ്

കോഴിക്കോട്: പുതിയ പരിശീലകനും സ്പോർട്ടിങ് ഡയറക്ടറും വന്നതോടെ അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചർച്ചകളും സജീവമായി. ഓരോ ദിവസവും ഓരോ പുതിയ വിദേശതാരങ്ങൾ ആരാധകരുടെ ചർച്ചകളിലേക്ക് കടന്നുവരുന്നു. പരിശീലകനായി സ്പാനിഷുകാരൻ കിബുവിനെ കഴിഞ്ഞദിവസം ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സ്പോർട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരൻ കരോളിസ് സ്കിൻകിസ് ചുമതലയേറ്റിരുന്നു. വാൽസ്കിസും അഹമ്മദ് സലയും ചെന്നൈയിൻ എഫ്.സി. സ്ട്രൈക്കർ നെരിയൂസ് വാൽസ്കിസ്, സിറിയൻ പ്രതിരോധനിരക്കാരൻ അഹമ്മദ് അൽ സല, യുറുഗ്വായ് മധ്യനിരക്കാരൻ നിക്കോ വരേല എന്നിവർ അടുത്ത സീസണിൽ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കഴിഞ്ഞ സീസണിൽ 15 ഗോളോടെ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ലിത്വാനിയയുടെ വാൽസ്കിസ്. സ്കിൻകിസിന്റെ നാട്ടുകാരൻ കൂടിയാണ് വാൽസ്കിസ്. സിറിയൻ ദേശീയ ടീം അംഗവും നിലവിൽ അൽ അറബി ക്ലബ്ബ് പ്രതിരോധനിരക്കാരനുമായ അഹമ്മദ് സലയും സൈപ്രസ് ലീഗിൽ കളിക്കുന്ന വരേലയും കഴിഞ്ഞദിവസം വിദേശ ക്വാട്ടയിലെ ചർച്ചകളിലെത്തി. ഒഗ്ബെച്ചയുടെ ഭാവി എൽകോ ഷട്ടോറി പുറത്തായതോടെ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തിൽ ആശങ്കയുയർന്നിട്ടുണ്ട്. നൈജീരിയൻ താരവും ടീം നായകനുമായ ബർത്തലോമ്യു ഒഗ്ബെച്ച, സ്പാനിഷ് താരം സെർജി സിഡോഞ്ച എന്നിവരുമായി ടീമിന് ഒരു വർഷംകൂടി കരാറുണ്ട്. ഇരുവരും ടീമിൽ തുടർന്നേക്കും. കഴിഞ്ഞ സീസണിൽ നന്നായി കളിച്ച കാമറൂൺ താരം റാഫേൽ മെസ്സിയുടെ ഭാവി പുതിയ പരിശീലകൻ കിബുവിന്റെ കൈയിലാണ്. മറ്റുള്ളവർ ടീമിൽ തുടരാൻ സാധ്യതയില്ല. ജംഷേദ്പുർ എഫ്.സി.യിൽ നിന്ന് പ്രതിരോധനിരക്കാരൻ ടിറി വരുമെന്നും വാർത്തയുണ്ട്. കിബുവിന്റെ ശിഷ്യർ ഐ ലീഗിൽ മോഹൻബഗാനെ ചാമ്പ്യൻമാരാക്കുന്നതിൽ കിബുവിന് തുണയായ വിദേശതാരങ്ങളിൽ മൂന്നുപേർ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. സ്പാനിഷ് മുന്നേറ്റനിരക്കാരൻ ജോസെബെ ബെയ്റ്റിയ, മധ്യനിരക്കാരൻ ഫ്രാൻ ഗോൺസാലസ്, കാമറൂൺ സ്ട്രൈക്കർ ബാബ ദിയാവാര എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. യുവനിരയുടെ കരുത്തിൽ ഒരു സംഘം യുവ ഇന്ത്യൻ താരങ്ങൾ ടീമിലേക്കെത്തും. ഇന്ത്യൻ ആരോസ് ഗോൾകീപ്പർ പ്രഭശുഖൻസിങ്, മുന്നേറ്റനിരക്കാരൻ വിക്രം പ്രതാപ്, ബ്ലാസ്റ്റേഴ്സിൽനിന്ന് വായ്പയടിസ്ഥാനത്തിൽ ബഗാനിൽ കളിച്ച നോങ്ഡാബ നോറോം, റിയൽ കശ്മീർ മധ്യനിരതാരം ഋത്വിക് ദാസ്, ബെംഗളൂരു എഫ്.സി. പ്രതിരോധനിരക്കാരൻ നിഷുകുമാർ എന്നിവരുമായി ക്ലബ്ബ് ധാരണയിലെത്തിയതായും സൂചനയുണ്ട്. Content Highlights: isl Kerala Blasters transfer roumers Vicuna


from mathrubhumi.latestnews.rssfeed https://ift.tt/2Y5aUua
via IFTTT