Breaking

Saturday, April 25, 2020

കോവിഡ് കാലത്തെ എ.സി ഉപയോഗം; കേന്ദ്രനിര്‍ദേശങ്ങള്‍

രാജ്യത്ത് കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുകയാണ്. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും അത്യാവശ്യ സർവീസുകളായി ഓഫീസിലിരിക്കുമ്പോഴും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് സംബന്ധിച്ച് പലവിധ സംശയങ്ങളാണ് നമുക്കുള്ളത്. അതിലൊന്നാണ് റൂമിലോ ഓഫീസിലോ എ.സി പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ളത്. അടച്ചിട്ട മുറിയിൽ എസി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തെ സഹായിക്കുമെന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്രം. ഗാർഹിക എസിയുടെ താപനില 24-30 സെന്റിഗ്രേഡിൽ നിലനിർത്തണമെന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം വ്യക്തമാക്കുന്നത്.എ.സി ഓൺ ആക്കി മുറിയിലെ താപനില ക്രമീകരിക്കുന്നതിനൊപ്പം ജനലുകൾ ചെറുതായി തുറന്നിടുകയോ എക്സ്ഹോസ്റ്റുകൾ പ്രവർത്തിപ്പിക്കുകയോ വേണം. വരണ്ട കാലാവസ്ഥയിൽ ഹ്യുമിഡിറ്റി 40%ൽ താഴെയാവരുത്, ഇതിനായി പാത്രത്തിൽ വെള്ളം സൂക്ഷിച്ച് മുറിയിൽ വെയ്ക്കാം. ബാഷ്പീകരണം നടക്കുന്നതിനാൽ ഹ്യുമിഡിറ്റി കുറയുന്നത് പരിഹരിക്കപ്പെടും. എ.സി പ്രവർത്തിക്കാത്തപ്പോൾ മുറിയിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനായി ജനലുകൾ തുറന്നിടാം. ഫാനുകളാണ് ഉപയോഗിക്കുന്നതെങ്കിൽ പോലും ജനലുകൾ തുറന്നുവെയ്ക്കണം. വ്യവസായ വാണിജ്യസ്ഥാപനങ്ങളിൽ നല്ല വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം. എക്സ്ഹോസ്റ്ററുകൾ ഇതിനായി ഉപയോഗിക്കാം.സെൻട്രലൈസ്ഡ് എസിയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വായുസഞ്ചാരം വർധിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ലോക്ക് ഡൗൺ മൂലം പല വ്യവസായ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇവിടിങ്ങളിലെ എ.സി ഫിൽട്ടറുകളിൽ ഫംഗസ്, പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാം. പ്രാണികൾ എലികളുടെ വിസർജ്യം എന്നിവ കാണപ്പെടുന്നത് സ്വാഭാവികമാണ്. ഇത് പലരോഗങ്ങൾക്കും ഇടവരുത്തും. അതിനാൽ ലോക്ക് ഡൗണിനു ശേഷം പ്രവർത്തിക്കാനൊരുങ്ങുന്ന സ്ഥാപനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുകയോ എ.സി ടെക്നീഷ്യന്മാരെക്കൊണ്ട് നിർബന്ധമായും പരിശോധിക്കുകയോ ചെയ്യണമെന്നാണ് നിർദേശം. ഇന്ത്യൻ സൊസൈറ്റി ഓഫ് ഹീറ്റിംഗ് റഫ്രിജറേറ്റിംഗ് ആന്റ് എയർ കണ്ടീഷനർ എഞ്ചിനീയേർസ് ആണ് എ.സി ഉപയോഗം സംബന്ധിച്ച സുരക്ഷാനിർദേശങ്ങൾ തയ്യാറാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3aCriou
via IFTTT