Breaking

Monday, April 27, 2020

കോവിഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ നിയന്ത്രണങ്ങളില്‍ ഇളവ് തരാമെന്ന് ഓസീസ്‌ പ്രധാനമന്ത്രി

സിഡ്നി: ഇന്ത്യയിൽ കോവിഡ് നിരീക്ഷണത്തിനായി കേന്ദ്രസർക്കാർ ആരോഗ്യസോതു ആപ്പ് പുറത്തിറക്കിയതുപോലെ ഓസ്ട്രേലിയയിലും സമാനമായ ആപ്പ് സർക്കാർ പുറത്തിറക്കി. കോവിഡ് സേഫ് എന്ന ആപ്പാണ് ഓസ്ട്രേലിയൻ ആരോഗ്യ വിഭാഗം പുറത്തിറക്കിയത്. ബ്ലൂടൂത്ത് സിഗ്നലാണ് ഇതിന്റെ പ്രധാനവിവരശഖേരണ മാർഗങ്ങളിലൊന്ന്. ആപ്പ് പുറത്തിറങ്ങി മണിക്കൂറുകൾകൊണ്ട് ലക്ഷണക്കണക്കിന് ആളുകളാണ് ഇത് തങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. ഈ ആപ്പ് ഇൻസ്റ്റൾ ചെയ്തിട്ടുള്ള രണ്ട് ഫോണുകൾ 1.5 മീറ്റർ അകലത്തിനുള്ളിൽ വന്നാൽ അവ പരസ്പരം യോജിക്കുന്നു. ഈ വിവരം ആപ്പ് എൻക്രിപ്റ്റഡ് ഡേറ്റയായി സൂക്ഷിക്കും. ഡിജിറ്റൽ ഹാൻഡ് ഷേക്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ വിവരങ്ങൾ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ കോവിഡ് പോസിറ്റീവായ ഒരു വ്യക്തിയുമായി 15 മിനിറ്റിൽ കൂടുതൽ അടുത്ത് ചിലവഴിക്കേണ്ടി വന്നാൽ അതേപ്പറ്റി സ്മാർട്ട് ഫോൺ ഉടമയ്ക്ക് ഈ ആപ്പ് മുന്നറിയിപ്പ് നൽകും. പ്രായം, മൊബൈൽ നമ്പർ, പോസ്റ്റൽ കോഡ്, പേര് എന്നിവ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനായി നൽകണം. എന്നാൽ ഈ ആപ്പിന്റെ സ്വകാര്യതയെ സംബന്ധിച്ച് ആശങ്കകളുയർന്നിട്ടുണ്ട്. ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വിഭാഗത്തിനല്ലാതെ മറ്റാർക്കും ആപ്പുമായി ബന്ധപ്പെട്ട ഡാറ്റകളിലേക്ക് പ്രവേശനം ലഭിക്കില്ലെന്നും സർക്കാർ പറയുന്നു. ഇതിലെ ഡാറ്റകൾ ഓസ്ട്രേലിയയിൽ തന്നെ സൂക്ഷിക്കും. കോടതി ഉത്തരവുപയോഗിച്ച് പോലും ഇവ കൈവശപ്പെടുത്താൻ പോലീസുൾപ്പെടെ ഒരു ഏജൻസിക്കും സാധിക്കില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് പാർലമെന്റ് സമ്മേളനം നടക്കാത്തതിനാൽ ഇത്തരമൊരു രീതിക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കില്ല. ഈ സാധ്യതയാണ് ആശങ്കകൾക്ക് കാരണം. അത്തരം ആശങ്കകൾ ആവശ്യമില്ലെന്നാണ് ഓസ്ട്രേലിയൻ ആരോഗ്യ വകുപ്പ് പറയുന്നത്. ആപ്പിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റകളും 21 ദിവസംവരെ മാത്രമെ നിലനിൽക്കു. അതിന് ശേഷം സ്വയം ഡിലീറ്റായി പോകും. ആപ്പ് ഫോണിൽ നിന്ന് അൺ ഇൻസ്റ്റാൾ ചെയ്താലും അതിൽ നിന്നുള്ള ഡാറ്റകൾ ഡിലീറ്റാകുമെന്നും സർക്കാർ വിശദീകരിക്കുന്നു. രാജ്യത്തെ 40 ശതമാനം ആളുകളെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിയാൽ മാത്രമേ അതിന്റെ പ്രയോജനം സമൂഹത്തിനുണ്ടാവുകയുള്ളുവെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. ആവശ്യത്തിന് ആളുകൾ ആപ്പ് ഇൻസ്റ്റാൾ ചെയ്തുവെന്ന് ഉറപ്പാക്കിയാൽ കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പരമാവധി ഇളവ് കൊണ്ടുവരുമെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിട്ടുള്ളത്. ഇതാകാം ആളുകൾ കൂട്ടത്തോടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനുള്ള കാരണം. ഇതിനകം 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. Content Highlights:1 million Australians have now downloaded and registered for the #COVIDSafeapp


from mathrubhumi.latestnews.rssfeed https://ift.tt/3eQafml
via IFTTT